HOME
DETAILS

നടക്കുക;<br>ശരീരം ഭാരമാകില്ല

  
backup
March 03 2023 | 22:03 PM

%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%82-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 


ലോക പൊണ്ണത്തടി ദിനമാണ് ഇന്ന്. 2035ൽ ലോക ജനസംഖ്യയുടെ 51 ശതമാനവും ഭാരക്കൂടുതലുള്ളവരും നാലിലൊരാൾ വീതം പൊണ്ണത്തടിയുള്ളവരുമായി മാറുമെന്ന ലോക പൊണ്ണത്തടി ഫെഡറേഷന്റെ 2023 ലെ പ്രവചനം നേരിടാൻ പോകുന്ന മറ്റൊരു ആരോഗ്യ പ്രതിസന്ധിയെയാണ് ചൂണ്ടിക്കാട്ടുന്നത്. എല്ലാം യന്ത്രവൽകൃതമായപ്പോൾ ജനങ്ങൾ അധ്വാനം കുറഞ്ഞവരായി മാറി. വ്യായാമമില്ലായ്മയും അനിയന്ത്രിത ഭക്ഷണരീതികളും ശരീരഭാരം കൂട്ടുകയും അതുവഴി ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നു.


ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഇപ്പോഴത്തേക്കാൾ ജീവിതശൈലി രോഗങ്ങൾ പലമടങ്ങ് വർധിക്കുമെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ നൽകുന്ന വിവരം. ഒരുഭാഗത്ത് ഭക്ഷ്യക്ഷാമവും പട്ടിണിയും കൂടുന്നുവെന്ന റിപ്പോർട്ടുകൾക്കൊപ്പമാണ് പൊണ്ണത്തടിക്കാരും അമിതഭാരക്കാരും കൂടുന്നുവെന്ന റിപ്പോർട്ടുകളും വരുന്നത്. 400 കോടിയിലധികം പേർ 2035 ആകുമ്പോഴേക്കും അമിത ഭാരക്കാരാകും. ബോഡി മാസ് ഇൻഡക്‌സ്(ബി.എം.ഐ) എന്ന ശരീരഭാര സൂചിക പ്രകാരം ബി.എം.ഐ 25 മുതൽ 29 വരെയാണ് അമിതഭാരത്തിന്റെ തോത്. 29 ന് ശേഷം പൊണ്ണത്തടി തുടങ്ങും. പൊണ്ണത്തടിക്കും പല തോതുകളുണ്ട്.


2035ൽ നാലിൽ ഒരാൾക്ക് പൊണ്ണത്തടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ പൊണ്ണത്തടി കൂടുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത്. ആരോഗ്യസമൂഹത്തെ സൃഷ്ടിക്കാൻ കുട്ടികളും യുവാക്കളും ആരോഗ്യകാര്യത്തിൽ ഉന്നതനിലവാരം പുലർത്തണം. അമിതഭാരവും പൊണ്ണത്തടിയും നിയന്ത്രിക്കാൻ സർക്കാരുകളും നയരൂപീകരണം നടത്തുന്നവരും മുന്നിട്ടിറങ്ങണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ആരോഗ്യകരമായ പുതിയ ജീവിതശൈലി പരിശീലിപ്പിക്കുകയും നടപ്പാക്കുകയും മാത്രമാണ് പൊണ്ണത്തടി, അമിതഭാരം തുടങ്ങിയവ നിയന്ത്രിക്കാൻ വേണ്ടത്.


പൊണ്ണത്തടിയും അമിതഭാരവും തുടർന്നാൽ പലവിധ രോഗങ്ങളുടെ തടവറയിലാകും ആ ജനവിഭാഗം. ജനസംഖ്യയുടെ പകുതി പേരും അത്തരം പ്രശ്‌നങ്ങളെ നേരിടുകയെന്നത് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറും. ആവശ്യത്തിന് ഭക്ഷണം, ആവശ്യത്തിന് വ്യായാമം, പോഷകാഹാരം, ഉറക്കം എന്നിവ ഉറപ്പുവരുത്തുകയാണ് അമിതഭാരത്തെയും പൊണ്ണത്തടിയെയും പ്രതിരോധിക്കാൻ വേണ്ടത്. ദിവസം അരമണിക്കൂറെങ്കിലും വ്യായാമം വേണം. 10,000 അടിയെങ്കിലും നടക്കണം എന്നിങ്ങനെ ശരീരഭാരം കുറയ്ക്കാൻ എന്തുചെയ്യണമെന്ന് സാധാരണക്കാരിൽ പലർക്കും അറിയില്ല. അത്തരത്തിലുള്ള ബോധവൽക്കരണമാണ് ആദ്യം ചെയ്യേണ്ടത്. ബി.എം.ഐ 25 ൽ നിയന്ത്രിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർതലത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണം.


ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ കാരണമാകും. ആരോഗ്യദായകമാണ് ചെറുധാന്യങ്ങൾ. ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക് ഇൻഡക്‌സ് ആണ് ചെറുധാന്യങ്ങളിലുള്ളത്. ഇന്ത്യയിലും ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തിന് സർക്കാർ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. 21 ാം നൂറ്റാണ്ട് ഇന്ത്യയിലും അമിതഭാരക്കാരുടെ നൂറ്റാണ്ടായാണ് അറിയപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനവും അമിതഭാരമുള്ളവരാണെന്നാണ് കണക്ക്. ലോകം 50 ശതമാനം കടക്കുന്നതിന് മുൻപ് ഇന്ത്യ 50 ശതമാനം കടക്കുമോ എന്നാണ് അറിയാനുള്ളത്. ഇന്ത്യയിലെ പ്രധാന ഭക്ഷണം അന്നജം കൂടുതലുള്ള അരിയും ഗോതമ്പുമാണെന്നതാണ് കാരണം. ഇതിനു പകരം റാഗി പോലുള്ള ചെറു ധാന്യങ്ങൾ പരിപോഷിച്ചെടുക്കേണ്ടതുണ്ട്.


പ്രതിദിനം ഒരാൾക്ക് ഏതാണ്ട് 1400 കലോറി ഊർജമാണ് ആവശ്യം. ഇതിലേറെ ഊർജം ലഭിക്കുന്ന ഭക്ഷണം കഴിച്ചാൽ ശരീരത്തിന്റെ പ്രവർത്തനത്തിനുള്ളത് കഴിച്ചുള്ളഭാഗം കൊഴുപ്പാക്കി പരിവർത്തിപ്പിച്ച് ശരീരം സൂക്ഷിക്കും.

ഗ്ലൈക്കോജനാക്കിയാണ് ശരീരം അധികം വരുന്ന ഗ്ലൂക്കോസിനെ സൂക്ഷിക്കുക. ഇത്തരം ഗ്ലൈക്കോജൻ വീണ്ടും ഗ്ലൂക്കോസാക്കി മാറ്റണമെങ്കിൽ ഭക്ഷണം കുറവുള്ള സമയമോ വ്യായാമമോ വ്രതമോ വേണ്ടിവരും. വിശക്കും മുൻപ് വയറു നിറച്ച് കഴിക്കുകയും കാര്യമായ ശാരീരിക അധ്വാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഗ്ലൈക്കോജൻ എന്ന കൊഴുപ്പ് ശരീരം സംഭരിച്ചുകൊണ്ടേയിരിക്കും. ആദ്യം വയറിനു ചുറ്റുമുള്ള അഡിപ്പോസ് കലകളിൽ നിറയും. ഇതാണ് നമുക്ക് വയറു കൂടുന്നതായി അനുഭവപ്പെടുന്നത്. ഇത്തരത്തിൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതാണ് പിന്നീട് പല അസുഖങ്ങളിലേക്കും നയിക്കുന്നത്. ഇതിന് എത്ര കലോറി ഊർജം നമുക്ക് ഒരു ദിവസം ആവശ്യമുണ്ടോ അത്രയും ഭക്ഷണം മതിയെന്ന് അർഥം. പലപ്പോഴും വയറിന്റെ പകുതി ഭക്ഷണം മതിയാകും. വയറു നിറച്ച് ഉണ്ണണമെങ്കിൽ എല്ലു മുറിയെ പണിയെടുക്കുക എന്ന ശീലം വേണം. എങ്കിലേ കഴിച്ച ഭക്ഷണത്തിന്റെ ഊർജം മുഴുവൻ ശരീരത്തിന് ഉപയോഗിച്ചു തീർക്കാൻ കഴിയൂ.


ജങ്ക് ഫുഡുകൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ തുടങ്ങിയ ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണ് ആരോഗ്യത്തെ കാർന്നുതിന്നുന്ന ഭക്ഷ്യസംസ്‌കാരങ്ങളിലൊന്ന്. ഇത്തരം ഭക്ഷണങ്ങൾ കരളിനെക്കൊണ്ട് അമിതമായ ജോലിയാണ് ചെയ്യിക്കുന്നത്. ശരീരഭാരം കൂടുമ്പോൾ ഇൻസുലിൻ അപര്യാപ്തത ഉണ്ടാകുകയും പ്രമേഹത്തിലേക്ക് മാറുകയും ചെയ്യുന്നു. ടൈപ് 2 പ്രമേഹം കൂടുതലും പൊണ്ണത്തടിയുള്ളവരിലും അമിതഭാരക്കാരിലുമാണുള്ളതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.
ചില വിദേശ രാജ്യങ്ങളിൽ പ്രീ സ്‌കൂൾ മുതൽ സ്‌കൂളിൽ കുട്ടികളെ ലഘുവ്യായാമങ്ങളും നടത്തവും പരിശീലിപ്പിക്കുന്നുണ്ട്. വ്യായാമം ദിവസവും ജീവിതശൈലിയാക്കുകയും വലിച്ചുവാരി തിന്നുക എന്നതിന് പകരം പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യത്തിന് കഴിക്കുക എന്നതുമാണ് അമിതഭാരവും പൊണ്ണത്തടിയും കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത്. ഇത്തരം നല്ല ചുവടുവയ്പുകൾ ഇന്നുതന്നെ തുടങ്ങിയാൽ ശരിയായ ശരീരഭാരത്തിൽ ഊർജസ്വലതയോടെ ജീവിക്കാനും ജീവിതശൈലി രോഗങ്ങളെ മാറ്റിനിർത്താനും കഴിയും. ഉറച്ച തീരുമാനം മാത്രമേ അതിന് ആവശ്യമായിട്ടുള്ളൂ. ഇത്തരത്തിൽ സമൂഹം വളർന്നാൽ രോഗികളുടെ എണ്ണവും സമീപകാല ഭാവിയിൽ ഗണ്യമായി കുറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago