വാക്‌സിന്‍ ഒരു തുള്ളിപോലും പാഴാക്കാതെ നല്‍കിയ കേരളത്തിലെ നഴ്‌സുമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു തുള്ളിപോലും പാഴാക്കാതെ ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ നടത്തിയതില്‍ കേരളത്തിലെ നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനിട്ട ട്വീറ്റ് ഷെയര്‍ ചെയ്താണ് മോദിയുടെ അഭിനന്ദനം.
വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും പൂര്‍ണ്ണമനസോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണെന്നും നഴ്‌സുമാരുടെ മികവ് കൊണ്ട് 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.
Good to see our healthcare workers and nurses set an example in reducing vaccine wastage.
— Narendra Modi (@narendramodi) May 5, 2021
Reducing vaccine wastage is important in strengthening the fight against COVID-19. https://t.co/xod0lomGDb
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."