HOME
DETAILS

ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിലെ മലയാളി ബാങ്കൊലി

  
backup
April 24 2022 | 04:04 AM

745249563-56-2022

മുജീബ് തങ്ങള്‍ കൊന്നാര്

അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ നിന്ന് ഒരു മലയാളിയുടെ മധുരിതമായ ബാങ്കൊലി ഉയരാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. തൃശൂര്‍ പന്നിത്തടം സ്വദേശി ഹാഫിസ് അഹ്‌മദ് നസീം ബാഖവിയാണ് ഈ ശബ്ദത്തിന്റെ ഉടമ. 2010 മുതല്‍ ശൈഖ് സായിദ് മസ്ജിദില്‍ മുഅദ്ദിനായി സേവനം ചെയ്യുകയാണ് ഇദ്ദേഹം. അബൂദബിയിലെ 750ല്‍പരം പള്ളികളിലാണ് സാറ്റലൈറ്റ് വഴി ഈ ബാങ്ക് മുഴങ്ങുന്നത്. അബൂദബി ഔഖാഫിനു കീഴിലുള്ള പള്ളിയിലെ ഇമാം കൂടിയാണ് അഹ്‌മദ് നസീം.
ഇദ്ദേഹത്തെ കൂടാതെ മൂന്ന് യു.എ.ഇക്കാരും ഒരു സിറിയക്കാരനും രണ്ടു മിസ്‌രികളും ഒരു പാകിസ്താനിയുമാണ് ഈ പള്ളിയിലെ മറ്റു മുഅദ്ദിനുകള്‍. ഗ്രാന്റ് മസ്ജിദില്‍ ബാങ്ക് വിളിക്കുന്ന ഏക ഇന്ത്യക്കാരന്‍ ഒരു മലയാളിയാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇവിടെ മുഅദ്ദിനാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 2009 അവസാനം വിവിധ രാജ്യക്കാരായ അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂവിലൂടെയാണ് അഹ്‌മദ് നസീം തിരഞ്ഞെടുക്കപ്പെട്ടത്. ഔഖാഫ് മേധാവി ശൈഖ് ഹംദാന്‍ അല്‍ മസ്‌റൂഇയായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലെ തലവന്‍. നന്നായി ഖുര്‍ആന്‍ പാരായണം ചെയ്തതിന് ഇന്റര്‍വ്യൂവിനു ശേഷം പ്രത്യേക പാരിതോഷിതവും മസ്‌റൂഇ സമ്മാനിച്ചു. ഇവിടെ മുഅദ്ദിനാകാന്‍ വഴിയൊരുക്കിത്തന്ന അല്ലാഹുവിനെ സ്തുതിക്കുകയാണ് ആലിക്കുട്ടി മസ്താന്‍-സുഹ്‌റ ദമ്പതികളുടെ പുത്രനായ ഹാഫിസ് അഹ്‌മദ് നസീം ബാഖവി.
മുഅദ്ദിന്‍ സേവനത്തിനിടയില്‍ ഒരിക്കല്‍ യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ് യാന്‍, പശ്ചിമ അബൂദബിയിലെ റൂളേഴ്‌സ് പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ എന്നിവരുമായി നേരില്‍ കൂടിക്കാഴ്ച നടത്താനായത് ജീവിതത്തിലെ അപൂര്‍വ നിമിഷമായാണ് അഹ്‌മദ് നസീം ബാഖവി കാണുന്നത്.
2005ല്‍ പ്രശസ്തമായ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയ ശേഷമാണ് അഹ്‌മദ് നസീം ഖുര്‍ആന്‍ പഠനത്തിനായി മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തിയത്. സിറിയ, ഈജിപ്ത്, മൗറിത്താനിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഖുര്‍ആന്‍ പണ്ഡിതന്മാര്‍ക്കു കീഴില്‍ ഖുര്‍ആന്‍ പാരായണത്തില്‍ കൂടുതല്‍ പരിശീലനം നേടി. ഇവിടെ നിന്നാണ് ഖുര്‍ആനില്‍ സനദ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. മദീന മുനവ്വറയിലെ ഖുര്‍ആന്‍ പരിശീലനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് 2009ലാണ് അഹ്‌മദ് നസീം ബാഖവി അബൂദബിയിലെത്തുന്നത്. പഠനത്തിന് പിതാവിന്റെയും കോഴിക്കോട് സ്വദേശിയായ ഉസ്താദ് അബ്ദുല്‍ റസാഖ് ഫുര്‍ഖാനിയുടെയും പിന്തുണ ഇദ്ദേഹം കൃതജ്ഞതയോടെ സ്മരിക്കുന്നു.
കുടുംബസമേതമാണ് അഹ്‌മദ് നസീം ബാഖവി അബൂദബിയില്‍ താമസിക്കുന്നത്. മൂത്ത മകന്‍ മുഹമ്മദ് യാസീന്‍ പിതാവിന്റെ ശിക്ഷണത്തില്‍ പത്താം വയസില്‍ ഹാഫിളായി. മറ്റു മക്കളും അബൂദബി മോഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തോടൊപ്പം പിതാവിനൊപ്പം വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള പരിശീലനത്തിലാണ്.

യു ട്യൂബില്‍

പരിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഉച്ചാരണനിയമം അനുസരിച്ചു പാരായണം ചെയ്ത് പുറത്തിറക്കിയ ഹാഫിസ് അഹ്‌മദ് നസീം ബാഖവിയുടെ വിഡിയോ യു ട്യൂബില്‍ ശ്രദ്ധേയമാണ്. അബൂദബി മതകാര്യവകുപ്പായ ഔഖാഫിന്റെ പൂര്‍ണ പിന്തുണയും ബാഖവിയുടെ ഈ സംരംഭത്തിനുണ്ട്. രണ്ടു വര്‍ഷത്തെ സമര്‍പ്പണത്തിെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ ഖുര്‍ആന്‍ വിഡിയോ. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് എങ്ങനെയെന്ന് പഠിതാക്കള്‍ക്ക് ദൃശ്യസഹിതം വിശദീകരിക്കുന്ന ഈ വിഡിയോ യു.എ.ഇ പൗരന്‍മാരുടേയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരേസമയം പാരായണം ചെയ്യുന്നത് കാണാനും കേള്‍ക്കാനും താഴെ എഴുതിക്കാണിക്കുന്ന സൂക്തം കണ്ട് ഒപ്പം പാരായണം ചെയ്യാനും സാധിക്കുമെന്നതാണ് വിഡിയോയുടെ സവിശേഷത. ശൈഖ് അഹ്‌മദ് നസീം എന്നാണ് യുട്യൂബ് ചാനലിനു പേര്.

ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ്

യു എ.ഇ തലസ്ഥാന നഗരിയായ അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദ് യു.എ.ഇ രാഷ്ട്രശില്‍പി ശൈഖ് സായിദ് ബിന്‍ സുല്‍ത്വാന്‍ ആല്‍ നഹ്‌യാന്റെ നിത്യ സ്മാരകമാണ്. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനംനേടിയ ഈ പള്ളി ഔദ്യോഗികമായി തുറന്നത് 2007ലെ റമദാനിലായിരുന്നു. മുഹമ്മദ് അലി ആമിരിയാണ് പള്ളിയുടെ വാസ്തുശില്‍പി. 200 കോടി ദിര്‍ഹമായിരുന്നു നിര്‍മാണച്ചെലവ്.
ലോകതലത്തില്‍ വലുപ്പത്തില്‍ ഒന്നാംസ്ഥാനം മക്കയിലെ മസ്ജിദുല്‍ ഹറാമിനും രണ്ടാം സ്ഥാനം മദീനയിലെ മസ്ജിദുന്നബവിക്കുമാണ്. അതേസമയം അത്യാധുനിക വാസ്തുശില്‍പകലകള്‍ സമന്വയിച്ച ശൈഖ് സായിദ് മസ്ജിദാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയെന്ന് ഒ.ഐ.സി ജനറല്‍ സെക്രട്ടറിയേറ്റ് പറയുന്നു. തുര്‍ക്കി ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററും വലുപ്പത്തില്‍ മൂന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിനാണ്.
2008 മാര്‍ച്ച് മുതല്‍ ശൈഖ് സായിദ് പള്ളി സന്ദര്‍ശിക്കാന്‍ എല്ലാ മതസ്ഥര്‍ക്കും അബൂദബി ടൂറിസം അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
അമുസ്‌ലിംകള്‍ക്ക് ഈ പള്ളിയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇസ്‌ലാമിക വേഷത്തില്‍ മാത്രമേ പള്ളിയില്‍ പ്രവേശിക്കാവൂവെന്നു ടൂറിസം അതോറിറ്റിയുടെ പ്രത്യേക നിര്‍ദേശമുണ്ട്.
40,000 പേര്‍ക്ക് ഒരേസമയം നിസ്‌കരിക്കാനുള്ള സൗകര്യമുണ്ട് പള്ളിയില്‍. പ്രധാന ഹാളില്‍ 9,000 പേരെ ഉള്‍ക്കൊള്ളും. വ്യത്യസ്ത തരത്തിലുള്ള 82 താഴികക്കുടങ്ങള്‍ ഈ പള്ളിക്കുണ്ട്. പള്ളിയുടെ നാല് മൂലകളിലും 115 മീറ്റര്‍ നീളത്തിലുള്ള നാല് മിനാരങ്ങള്‍ കാണാം. താഴികക്കുടങ്ങളെല്ലാം വെള്ള മാര്‍ബിള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള വിലകൂടിയ 28 ഇനം മാര്‍ബിള്‍ ഈ പള്ളിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 17,000 സ്‌ക്വയര്‍ മീറ്ററില്‍ പള്ളിയുടെ കോര്‍ട്ടിയാര്‍ഡില്‍ ഫ്‌ളോറല്‍ മാര്‍ബിള്‍ ഡിസൈന്‍ കാണാം.

 

ലോകത്തെ ഏറ്റവും വലിയ കാര്‍പെറ്റ്

ഇൗ പള്ളിയില്‍ വിരിച്ചിരിക്കുന്ന കാര്‍പെറ്റ് ലോകത്തെ ഏറ്റവും വലിയ കാര്‍പെറ്റായാണ് കണക്കാക്കുന്നത്. 5,627 സ്‌ക്വയര്‍ മീറ്റര്‍ അളവിലുള്ള ഈ കാര്‍പെറ്റ് പ്രശസ്ത ഇറാനിയന്‍ ആര്‍ടിസ്റ്റും ഡിസൈനറുമായ അലി ഖാലിഖിയുടെ നേതൃത്വത്തില്‍ ഇറാന്‍ കാര്‍പെറ്റ് കമ്പനിയിലാണ് നിര്‍മിച്ചത്. ഇതിന്റെ നിര്‍മാണത്തിന് 1,200 നെയ്ത്തുകാരും 20 സാങ്കേതിക വിദഗ്ധരും 30 തൊഴിലാളികളും പങ്കെടുത്തു. കാര്‍പെറ്റിന്റെ ആകെ ഭാരം 47 ടണ്‍ ആണ്. ഇതില്‍ 35 ടണ്‍ മൃദുലമായ മൃഗരോമവും 12 ടണ്‍ പരുത്തിയുമാണ്. 22,68,000 അലങ്കാരപ്പണികള്‍ കാര്‍പെറ്റില്‍ കാണാം.
മസ്ജിദില്‍ അലങ്കരിച്ച തൂക്കുവിളക്കുകളും ലോക റെക്കോഡ് നേടിയവയാണ്. ജര്‍മനിയില്‍ നിര്‍മിച്ച 7 തൂക്കുവിളക്കുകള്‍ ഇവിടെയുണ്ട്. ഇതിലേറ്റവും വലിയ തൂക്കുവിളക്കിന് 15 മീറ്റര്‍ ഉയരമുണ്ട്. 10 ലക്ഷം സ്വരോസ്‌കി ക്രിസ്റ്റല്‍ കൊണ്ടാണ് ഈ തൂക്കുവിളക്കുകള്‍ അലങ്കരിച്ചിരിക്കുന്നത്. സ്വര്‍ണം, കോപ്പര്‍ എന്നിവകൊണ്ട് പ്ലേറ്റ് ചെയ്തവയാണ് ഈ വിളക്കുകള്‍.
നേരത്തെ പള്ളിയിലെ കാര്‍പെറ്റിലും തൂക്കുവിളക്കുകളിലും മറ്റും ലോക റെക്കോഡ് ഒമാനിലെ സുല്‍ത്വാന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദിനായിരുന്നു. എന്നാല്‍ ശൈഖ് സായിദ് പള്ളി വന്നതോടെ ഒമാന്‍ ഖാബൂസ് പള്ളിക്ക് ആ സ്ഥാനം നഷ്ടമായി. ഈ അതിമനോഹരമായ വെണ്ണക്കല്‍ കൊട്ടാരം കണ്ടുതീര്‍ക്കാന്‍ ഒന്നര മണിക്കൂര്‍ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago