HOME
DETAILS

സംവരണം 50% മതി

  
backup
May 05 2021 | 18:05 PM

626365454-2
 
ന്യൂഡല്‍ഹി: സംവരണപരിധി 50 ശതമാനത്തിന് മേല്‍ കടക്കരുതെന്ന് സുപ്രിംകോടതി. സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാനവിധി പുറപ്പെടുവിച്ചത്. ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നതിനോട് ഭരണഘടനാ ബെഞ്ചിലെ എല്ലാവരും യോജിച്ചു. മറാത്താ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ സംവരണം 65 ശതമാനമാവുമെന്നും ജസ്റ്റിസ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
 
മറാത്തികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തുള്ള ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച്, സാമൂഹികമായും സാമ്പത്തികമായും  പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് കോടതി ഇന്നലെ തീരുമാനം അറിയിച്ചത്.
 
സംവരണം 50 ശതമാനത്തില്‍ കവിയുന്നത് തുല്യത അനുശാസിക്കുന്ന ഭരണഘടനയിലെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണ്. പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കല്ല. ഇതുസംബന്ധിച്ച സംസ്ഥാനങ്ങളുടെ അധികാരം 102ാം ഭരണഘടനാ ഭേദഗതി റദ്ദാക്കുന്നുണ്ട്.
 
സാമൂഹികമായി പിന്നാക്കം      നില്‍ക്കുന്ന വിഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനോ അതില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള അധികാരം രാഷ്ട്രപതിക്കും പാര്‍ലമെന്റിനുമാണ്. ഈ സാഹചര്യത്തില്‍ സംവരണവിഭാഗങ്ങളില്‍ കൂട്ടിച്ചേര്‍ക്കലിനോ ഒഴിവാക്കപ്പെടലിനോ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രപതിയോടോ പാര്‍ലമെന്റിനോടോ ശുപാര്‍ശചെയ്യാവുന്നതാണ്- ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവിയും സംവരണവിഭാഗങ്ങളുടെ പട്ടിക തയാറാക്കാനുള്ള അധികാരവും നല്‍കുന്ന 2018ലെ 102ാം ഭരണഘടനാ ഭേദഗതിയെ അഞ്ചംഗബെഞ്ച് ഐകകണ്‌ഠ്യേന അംഗീകരിച്ചെങ്കിലും, സംവരണവിഭാഗങ്ങളെ തീരുമാനിക്കുന്നതിലുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ബാധിക്കുമോയെന്ന കാര്യത്തില്‍ ബെഞ്ചിനിടയില്‍ ഭിന്നതയുണ്ടായി. ബെഞ്ചിലെ ജസ്റ്റിസുമാരായ രവീന്ദ്രഭട്ടും എല്‍. നാഗേശ്വര്‍ റാവുവും ഹേമന്ത്ഗുപ്തയും ഇക്കാര്യത്തില്‍ യോജിച്ചപ്പോള്‍ ജഡ്ജിമാരായ അശോക് ഭൂഷണും എസ്. അബ്ദുല്‍നസീറും വിജോയിപ്പ് രേഖപ്പെടുത്തി പ്രത്യേക വിധിയും എഴുതി.
 
വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുടേയും നിലപാട്കൂടി തേടിയ ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇന്ദിരാസാഹ്നി കേസില്‍ വിധിപറഞ്ഞത് ഒന്‍പതംഗ വിശാല ബെഞ്ചായതിനാല്‍ ഈ കേസ്    പുനഃ പരിശോധിക്കുകയാണെങ്കില്‍ 11 അംഗ ബെഞ്ചിലേക്കു വിടേണ്ടതായിരുന്നു.  102ാംഭരണഘടാ ഭേദഗതി തെറ്റാണെന്നും സംവരണപട്ടിക തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണമെന്നും സംവരണപരിധി 50 കവിയണമെന്നുമായിരുന്നു കേരളത്തിന്റെ        നിലപാട്.
 
 
സംസ്ഥാനത്തെ സാമ്പത്തിക സംവരണത്തിനും തിരിച്ചടി
 
കൊച്ചി: മറാത്ത സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമം സുപ്രിംകോടതി റദ്ദാക്കിയത് കേരളസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നയത്തിനും തിരിച്ചടിയായി.
സംവരണം 50 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല എന്നതാണ് സുപ്രിം കോടതി വിധി. പത്തുശതമാനം സാമ്പത്തിക സംവരണം കൂടി ഉള്‍പ്പെടുന്നതോടെ കേരളത്തിലെ മൊത്തം സംവരണം 60 ശതമാനമായി എന്നതാണ് സുപ്രിം കോടതി വിധിയോടെ നിയമക്കുരുക്കിലായിരിക്കുന്നത്. മുന്നോക്കസംവരണ നിയമം അനുസരിച്ച് നടത്തിയ നിയമനങ്ങളും പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങളും ചോദ്യം ചെയ്യപ്പെടുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തിടുക്കപ്പെട്ട് നടപ്പാക്കിയ സാമ്പത്തിക സംവരണം സര്‍ക്കാരിനെ ഊരാക്കുടുക്കിലാക്കുകയാണ്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ   പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് പത്ത് ശതമാനംവരെ സംവരണം അനുവദിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലാണ്.
ഇതില്‍ വിധി വരുന്നതിനുമുമ്പുതന്നെ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം  നടപ്പാക്കാനിറങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് നിയമവിദഗ്ധന്‍ അഡ്വ.വി.കെ ബീരാന്‍ അഭിപ്രായപ്പെട്ടു. മുന്നോക്കസംവരണം അടിസ്ഥാനമാക്കി ജോലി കിട്ടിയവരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരും പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago