HOME
DETAILS
MAL
സമിതിക്കാരൊക്കെ മുങ്ങി ബലിയാടാക്കുന്നത് മുല്ലപ്പള്ളിയെ
backup
May 05 2021 | 18:05 PM
തിരുവനന്തപുരം: ഒരു തരത്തിലും തോല്‍ക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്‍കൈയെയുത്ത് ഉണ്ടാക്കിയ വിവിധ സമിതികളിലെ ഉന്നതന്മാരൊക്കെ 'ഞാനൊന്നുമറിഞ്ഞില്ല' എന്ന മട്ടില്‍ മുങ്ങി. ഉന്നതാധികാര സമിതിയിലെയും രാഷ്ട്രീയകാര്യ സമിതിയിലെയും പ്രമുഖര്‍ക്കാര്‍ക്കും മിണ്ടാട്ടമില്ല. പാര്‍ട്ടി തോറ്റമ്പിയപ്പോള്‍ കെ.പി.സി.സി ആസ്ഥാനത്തേയ്ക്കുള്ള വഴി പോലും മിക്കവരും മറന്നു. നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ എല്ലാ പഴിയും ഏറ്റുവാങ്ങാന്‍ ഇതുവരെ ഗ്രൂപ്പു മാനേജര്‍മാര്‍ അനങ്ങാന്‍ വിടാതെ വരിഞ്ഞു മുറുക്കി നിര്‍ത്തിയിരുന്ന കെ.പി.സി.സി പ്രസിഡണ്ട് മാത്രം കെ.പി. സി.സി ആസ്ഥാനത്ത് ബാക്കി.
ഇത്തവണ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കണമെന്നും തോല്‍വി ആത്മഹത്യാപരമായിരിക്കുമെന്നുമുള്ള സന്ദേശം മാസങ്ങള്‍ക്കു മുമ്പേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്കു നല്‍കിയിരുന്നു. 2016 ലേതു പോലെ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ തല്ലുകൂടാതിരിക്കാന്‍ ഒന്നല്ല നാലു സമിതികളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. സ്ഥിരം ജംബോ കമ്മിറ്റിയായ കെ.പി. സി.സി നിര്‍വാഹകസമിതിക്കു പുറമേ രാഷ്ട്രീയകാര്യ സമിതിയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയും ഉണ്ടായിരുന്നു. അതിനും പുറമേ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ നേതാക്കളുടെ അത്യുന്നതാധികാര സമിതിയും ഉണ്ടായിരുന്നു.
ഇതൊക്കെയുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. അതോടെ എല്ലാ സമിതിക്കാരും നിശബ്ദരായി. ആരുടെയെങ്കിലും മേല്‍ ഉത്തരവാദിത്വം ചാര്‍ത്തി കൈകഴുകാനുള്ള മത്സരമാണിപ്പോള്‍ തകൃതിയായി നടക്കുന്നത്. അതിനു പ്രധാനമായും ഇരയായിക്കൊണ്ടിരിക്കുന്നതാകട്ടെ കെ.പി.,സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അതുപോലെ ചിലരെയും പ്രതിക്കൂട്ടില്‍ കയറ്റി ക്രൂശിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം നാളെ നടക്കാനിരിക്കേയാണ് ഈ സജീവമായിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വമുണ്ടായിരുന്ന തെരഞ്ഞെടുപ്പു മേല്‍നോട്ട സമിതിയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ചുക്കാന്‍ പിടിച്ചവരും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നു മുല്ലപ്പള്ളിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.
കെ.പി.സി.സി നേതൃത്വത്തെ അപ്രസക്തമാക്കുംവിധമാണ് ഈ വര്‍ഷം ജനുവരിയില്‍ ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ തെരഞ്ഞെടുപ്പു മേല്‍നോട്ട സമിതിക്കു രൂപം നല്‍കിയത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, താരീഖ് അന്‍വര്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. പ്രചാരണ തന്ത്രങ്ങളുള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല ഈ സമിതിക്കായിരുന്നു.
ഇതിനു പുറമേ 36 അംഗ തെരഞ്ഞെടുപ്പുസമിതിയും രൂപീകരിച്ചിരുന്നു.
എന്നാല്‍ ഫലം വന്നപ്പോള്‍ ഈ സമിതികളൊക്കെ അപ്രത്യക്ഷമായ സ്ഥിതിയാണ്. തങ്ങള്‍ക്കു താല്‍പര്യമുള്ളവര്‍ക്കു സീറ്റ് ലഭിക്കുന്നതിന് സമ്മര്‍ദം ചെലുത്തിയവരെയും കാണാനില്ല.
നേരത്തേ കെ.പി.സി.സി ഭാരവാഹി നിര്‍ണയ സമയത്തും തദ്ദേശ തെരഞ്ഞെടുപ്പിലും കെ.പി.സി.സി അധ്യക്ഷന്റെ നിര്‍ദേശങ്ങളെ മറികടന്നുള്ള നീക്കങ്ങളായിരുന്നു നടന്നത്. കെ.പി.സി.സിയില്‍ ജംബോ കമ്മിറ്റി വേണ്ടെന്നു മുല്ലപ്പള്ളി ആവര്‍ത്തിച്ചു നിലപാടു വ്യക്തമാക്കിയിരുന്നെങ്കിലും, അതിനെ മറികടന്നു 10 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ഉള്‍പ്പെടുത്തി ജംബോ കമ്മിറ്റിക്കു രൂപം നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പിലും നിര്‍ദേശങ്ങള്‍ പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു.സ്ഥാനാര്‍ഥി നി ര്‍ണയം താഴേത്തട്ടില്‍ നിന്നു തന്നെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ട് അത് അനിശ്ചിതത്വത്തിലാക്കി നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു.
സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നതില്‍ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്നു നി ര്‍ദേശമുണ്ടായിരുന്നെങ്കിലും പാ ലിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."