അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മിര് വികസനത്തിന്റെ പുതു ചരിത്രമെഴുതുമെന്ന് മോദി; 20,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ശ്രീനഗര്‍: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മിരില് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മിര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു.
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കശ്മിര് വികസനത്തിന്റെ പുതുചരിത്രമെഴുതും. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ ജമ്മു കശ്മിരില്‍ വികസനത്തിന്റെ പുതിയ മാനങ്ങള്‍ കൈവന്നു. മുന്‍പ് ഇല്ലാതിരുന്ന പല കേന്ദ്രനിയമങ്ങളും പ്രാബല്യത്തിലാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു
3100 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബനിഹാല്‍ ഖാസിഗുണ്ട് റോഡ് തുരങ്കമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന പദ്ധതി. 8.45 കിലോമീറ്റര്‍ നീളമുള്ള ബനിഹാല്‍ ഖാസിഗുണ്ട് തുരംഗത്തില്‍ ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത.
ബനിഹാല്‍ ഖാസിഗുണ്ട് തുരങ്കത്തിന് പുറമെ 7500 കോടി കോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 5300 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റാറ്റില്‍ ജല വൈദ്യുത പദ്ധതി, 4500 കോടിയിലധികം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ക്വാര് ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."