സാമ്പത്തിക തിരിമറി: ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന് അറസ്റ്റില്‍
മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധസഹോദരന്‍ സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍. 4.3 കോടി രൂപ തട്ടിയെടുത്തെന്ന ഹാര്‍ദിക്കിന്റെ പരാതിയിലാണ് സഹോദരന് വൈഭവ് പാണ്ഡ്യയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഹാര്‍ദിക്കിന്റെയും കൃനാലിന്റെയും പോളിമര്‍ ബിസിനസ് സ്ഥാപനത്തില്‍ വൈഭവിന് പങ്കാളിത്തമുണ്ടായിരുന്നു.
40 ശതമാനം ഹാര്‍ദിക്കും കൃണാലും 20 ശതമാനം വൈഭവും എന്ന രീതിയിലായിരുന്നു കരാര്‍ നിക്ഷേപം. എന്നാല്‍ ലാഭവിഹിതത്തില്‍ ഉടമ്പടി തെറ്റിച്ചതിനെ തുടര്‍ന്നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. കമ്പനി അറിയാതെ ഇയാള്‍ ലാഭ വിഹിതം സ്വന്തമാക്കുകയും മറ്റൊരു സ്ഥാപനത്തില്‍ നിക്ഷേപം നടത്തുകയും ചെയ്തെന്നാണ് കേസ്. ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിശ്വാസ വഞ്ചന, ചതി എന്നിവയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മുംബൈ പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സംഭവത്തെക്കുറിച്ച് ഹാര്‍ദിക്കും കൃനാലും പ്രതികരിച്ചിട്ടില്ല. നിലവില്‍ ഐപിഎല്‍ ടൂര്‍ണമെന്റി കളിച്ചു കൊണ്ടിരിക്കുകയാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."