HOME
DETAILS
MAL
യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്ക് ഇനി യു.പി.ഐ ഉപയോഗിച്ച് പണമിടപാട് നടത്താം
backup
April 24 2022 | 17:04 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യു.എ.ഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ യു.എ.ഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരികളിലും യു.പി.ഐ ഉപയോഗിച്ച് പണമടക്കാനാവും. എന്നാല്‍ യു.എ.ഇയില്‍ നിയോപേ ടെര്‍മിനല്‍ ഉള്ളിടങ്ങളിലാണ് ഇത് ലഭ്യമാവുക.
നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ ഐ.എന്‍.പി.എല്‍ ഈയിടെ നിരവധി അന്താരാഷ്ട്ര സാമ്പത്തിക സേവനദാതാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി യു.എ.ഇ മശ്രിക്ക് ബാങ്കിന്റെ ഭാഗമായ നിയോ പേയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."