ബംഗാളില്‍ വി മുരളീധരന്റെ വാഹനത്തിന് നേരെ ആള്‍ക്കൂട്ട അക്രമണം
കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ പശ്ചിമബംഗാളില്‍ ആക്രമണം. മിഡ്‌നാപൂരിലെ സന്ദര്‍ശനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് വി മുരളീധരന്‍ ആരോപിച്ചു.
തന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി. മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP) May 6, 2021
കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.
തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."