നേപ്പാളില്‍ വാഹനാപകടം: നാല് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു
കഠ്മണ്ഡു: നേപ്പാളില്‍ ബസും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. നേപ്പാളിലെ ധാഡിങ് ജില്ലയില്‍ തക്രെ മേഖലയില്‍ പൃഥ്വി ദേശീയപാതയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബസും കാറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പൊഖാറ സന്ദര്‍ശിച്ചശേഷം ഇന്ത്യക്കാര്‍ നാലു പേരും തിരിച്ച് കഠ്മണ്ഡുവിലേക്ക് എത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ നേപ്പാള്‍ സ്വദേശിയാണ് മരിച്ച മറ്റൊരാള്‍. കഠ്മണ്ഡുവില്‍നിന്ന് ധാഡിങ്ങിലേക്കു പോകുകയായിരുന്നു ബസ്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിമല്ചന്ദ്ര അഗര്‍വാള്‍ (40), സാധന അഗര്‍വാള്‍ (35), സന്ധ്യ അഗര്‍വാള്‍ (40), രാകേഷ് അഗര്‍വാള്‍ (55), തന്ഹു ജില്ലയിലെ ഖൈറേനിയില് നിന്നുള്ള ദില്‍ ബഹാദൂര്‍ ബസ്നെറ്റ് (36) എന്നിവരാണ് മരിച്ചത്. പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."