HOME
DETAILS

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ; ബഹുസ്വരതയുടെ സൗന്ദര്യം

  
backup
March 06 2023 | 04:03 AM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-2

നൗഷാദ് മണ്ണിശ്ശേരി


സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിന് ഇന്നേക്ക് (മാര്‍ച്ച് 6 ) ഒരാണ്ട് തികയുകയാണ്. ദേശീയ ന്യൂനപക്ഷ രാഷ്ട്രീയം ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഘട്ടം കൂടിയാണിത്. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ തുടക്കമാകുകയാണ്.


ചരിത്രത്തിന്റെ ചവറ്റു കുട്ടയിലേക്ക് ചണ്ടികളെ പോലെ വലിച്ചെറിയപ്പെടുമായിരുന്ന മുസ്‌ലിം സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് മേന്മയായി പറയാനുള്ളത്. ഇന്ന് ദേശീയതലത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ സ്ഥിതി വളരെയധികം പരിതാപകരമാണ്. 1946ലെ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭ മുതല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലഘട്ടം വരെ കേന്ദ്ര ക്യാബിനറ്റില്‍ മുസ്‌ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ നിലവില്‍ ഇന്ത്യയില്‍ 16 ശതമാനം വരുന്ന ഈ പ്രബല ന്യൂനപക്ഷം അധികാരത്തിന്റെ പടിക്കു പുറത്താണ്. രാജ്യത്തെ ബി.ജെ.പി ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലും ഒരു മുസ്‌ലിം മന്ത്രിയില്ല. കേന്ദ്രത്തിലെ ഹജ്ജും വഖ്ഫും ന്യൂനപക്ഷ ക്ഷേമവും കൈകാര്യം ചെയ്യുന്നത് സ്മൃതി ഇറാനിയാണ്.


ഇവിടെ തെല്ലൊരാശ്വാസം മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള കേരളമാണ്. അതിന് സാഹചര്യം സൃഷ്ടിക്കപ്പെട്ടത് ഉമറാക്കളും ഉലമാക്കളും ഒരേ മനസുമായി മുന്നോട്ടു പോയതാണ്. എന്നും മലബാറിലെ മാപ്പിള സമൂഹത്തിന് ആത്മീയ നേതൃത്വത്തിന്റെ പരിലാളന ലഭിച്ചിട്ടുണ്ട്. യമനിലെ ഹളര്‍ മൗത്തില്‍ നിന്ന് വളപട്ടണം വഴി മലബാറിലെത്തിയ സയ്യിദന്മാരെ മലയാളികള്‍ സ്‌നേഹപൂര്‍വം തങ്ങള്‍മാര്‍ എന്ന് വിളിച്ചു. മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ നല്‍കിയ സംരക്ഷണവും സുരക്ഷിതത്വ ബോധവുമാണ് മലബാറിലെ മാപ്പിള സമൂഹം ഇന്നു കാണുന്ന ഉയര്‍ച്ചയിലേക്ക് എത്തിയത്. അതിന് കണ്ണിമുറിയാതെ നേതൃത്വം നല്‍കാന്‍ എക്കാലത്തും പിന്‍ഗാമികള്‍ ഉണ്ടായി എന്നതാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അതിന് നേതൃത്വം വഹിച്ചത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുമായിരുന്നു. എല്ലാ താല്‍പര്യങ്ങള്‍ക്കുമപ്പുറം സാധാരണക്കാരെയും പണ്ഡിതരെയും സമുദായ ഉന്നമനത്തിനു വേണ്ടി ഒന്നിച്ചു കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിച്ചു. അവരുടെ പിന്നില്‍ സമുദായം ഒന്നിച്ച് അണിനിരന്നതിലൂടെ ഏകീകരണം ഇവിടെ നടപ്പാകുകയും ചെയ്തു. ഏറനാട്ടിലും വള്ളുവനാട്ടിലും മുസ്‌ലിം ലീഗ് ജനകീയമായത് പാണക്കാട് പൂക്കോയ തങ്ങളുടെ മുസ്‌ലിം ലീഗ് പ്രവേശനത്തോട് കൂടിയാണ്. പ്രകാശഗോപുരം കണക്കെ പ്രശോഭിച്ചുനിന്ന പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കടന്നുവരവോടെ പാര്‍ട്ടിക്കും മുസ്‌ലിം സമുദായത്തിനും വലിയ സാമൂഹിക അംഗീകാരമാണ് നേടിയെടുക്കാന്‍ കഴിഞ്ഞത്.


സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും മറ്റുസമുദായ സംഘടനകളുടെയും പിന്തുണയും ആശിര്‍വാദവും മുസ്‌ലിം ലീഗിന് ലഭിച്ചു കൊണ്ടിരുന്നു. അവരുണ്ടാക്കിയെടുത്ത രാഷ്ട്രീയ സാമൂഹ്യബന്ധങ്ങളാണ് കേരളത്തില്‍ ലീഗിന് ഈ അംഗീകാരം ലഭിച്ചത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ കത്തിയമര്‍ന്നപ്പോള്‍ ശിഹാബ് തങ്ങള്‍ അവിടെ ഓടിയെത്തിയതും സമാധാനം സ്ഥാപിക്കുന്നതും നമുക്കറിയാം. ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് കദംബന്‍ നമ്പൂതിരിപ്പാട് തങ്ങളെ കൈകോര്‍ത്തുപിടിച്ച് ആ ഗോപുര വാതിലില്‍ ഉള്ളിലൂടെ അമ്പലത്തിന്റെ അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഇപ്പുറത്ത് വികാര പ്രഭാഷണം നടത്തുന്ന കുമ്മനം രാജശേഖരനും അനുയായികളും അന്തം വിട്ടുനില്‍ക്കുകയായിരുന്നു. സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് പോലെ പകല്‍ വെളിച്ചത്തിലാണ് സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് എന്നും മുന്നോട്ടു പോയത്. ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയ ജമാഅത്ത് ഇസ്‌ലാമിയുടെ ശൈലി മുസ്‌ലിം ലീഗിന് അന്യമാണ്. 1970കളിലും ജമാഅത്ത് ഇത്തരം ചര്‍ച്ചകള്‍ നടത്തിയത് സുവിധമാണല്ലൊ. അതിനുശേഷം ആണ് അവര്‍ക്ക് വോട്ട് അവകാശം ശിര്‍ക്ക് അല്ലാതെ ആയത്.


മുഹമ്മദലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗിന്റെ നേതാവ് എന്നതിനപ്പുറം ആത്മീയാചാര്യന്‍ കൂടിയായിരുന്നു. 400ല്‍ പരം മഹല്ലുകളുടെ ഖാസിയും നിരവധി മത സ്ഥാപനങ്ങളുടെ മേധാവിയും ആയിരുന്നു. എങ്കിലും അദ്ദേഹം ഒരു മതസംഘടനയുടെയും ഭാരവാഹിത്വത്തില്‍ വന്നിട്ടില്ല.


എന്നാല്‍, ഉമറലി ശിഹാബ് തങ്ങള്‍ പ്രാദേശികമായിട്ടല്ലാതെ ഒരുനിലക്കും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് വരാന്‍ ഇഷ്ടപ്പെട്ടില്ല. എന്നാല്‍, സമസ്തയുടെ ഉപാധ്യക്ഷനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായി സമുദായത്തെ നയിച്ചു. ഉമറലി ശിഹാബ് തങ്ങളുടെ മരണത്തോടെ അദ്ദേഹം വഹിച്ചിരുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഹൈദരലി ശിഹാബ് തങ്ങളിലേക്കാണ് വന്നുചേര്‍ന്നത്. ഒരു വര്‍ഷത്തിനുശേഷം മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെടുമ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന മുഴുവന്‍ രാഷ്ട്രീയ ചുമതലകളും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവന്നു. തന്റെ ആത്മീയ പ്രഭ കൊണ്ട് എല്ലാം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ഹൈദരലി തങ്ങള്‍ക്ക് സാധിച്ചു എന്നത് ഏറെ അത്ഭുതംതന്നെയാണ്.
ഹൈദരാബാദ് ആക്ഷന്റെ പേരില്‍ പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ കൈകുഞ്ഞായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. ജയില്‍മോചിതനായി പൂക്കോയ തങ്ങള്‍ തിരിച്ചുവന്ന് അധികം വൈകാതെ പ്രിയതമ ഈ ലോകത്തോട് വിടപറഞ്ഞു. അന്ന് ഹൈദരലി തങ്ങള്‍ക്ക് രണ്ടു വയസ് മാത്രം. അതുകൊണ്ട് തന്നെ വല്ലാത്തൊരു സ്‌നേഹവാത്സല്യമായിരുന്നു പൂക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങളോട്. കുഞ്ഞിളം പ്രായത്തില്‍ മാതൃപരിലാളന ലഭിക്കാന്‍ ഭാഗ്യമില്ലാതെ പോയ ആറ്റപ്പൂ എപ്പോഴും തന്റെ കൂടെ ഉണ്ടാവണമെന്ന് പൂക്കോയ തങ്ങള്‍ക്ക് വലിയ നിര്‍ബന്ധമായിരുന്നു. പൂക്കോയ തങ്ങളെ പോലെ ഒരേസമയം മുസ്‌ലിം ലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡന്റ് പദവി ഒരു നിയോഗം പോലെ അദ്ദേഹത്തില്‍ വന്നുചേരുകയായിരുന്നു. പ്രതിസന്ധികളില്‍ പതറാതെ പിടിച്ചു നില്‍ക്കാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും കരുത്തുപകര്‍ന്നതും പിതാവില്‍ നിന്ന് ജന്മസിദ്ധമായി പകര്‍ന്നു കിട്ടിയ ആത്മീയ ചൈതന്യം തന്നെയായിരിക്കാം. പൂര്‍വികരെ അനുകരിച്ചുകൊണ്ട് ഇഴപിരിയാത്ത ഉലമാ-ഉമറാ ബന്ധത്തിലൂടെ ജനാധിപത്യ സമൂഹത്തില്‍ അന്തസാരമായ നിലനില്‍പ്പ് ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഹൈദരലി തങ്ങളുടെ രാഷ്ട്രീയ മേന്മ. ഓരോ സമ്മേളനങ്ങളും ചടങ്ങുകളും നടക്കുമ്പോഴൊക്കെ അദൃശ്യ സാന്നിധ്യമായി ആറ്റാക്ക നിറഞ്ഞുനില്‍ക്കുന്നത് പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago