HOME
DETAILS

ഇഫ്താറിന്റെ പേരിലും 'സതീശ'വധമോ

  
backup
April 25 2022 | 06:04 AM

%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b4%a4%e0%b5%80

ചെറിയ ചെറിയ ചില കാര്യങ്ങൾ
ടി.പി ചെറൂപ്പ


വ്രതം അനുഷ്ഠിക്കുന്നയാൾ സൂര്യാസ്തമയ സമയത്ത് ആഹാരം കഴിച്ച് നോമ്പ് തുറക്കുന്നതിനെയാണ് ഇഫ്താർ എന്നു പറയുന്നത്. ഭഞ്ജനം ആണ് ഇഫ്താറിന്റെ സാങ്കേതിക സംജ്ഞ. കാരക്കയോ വെള്ളമോ കഴിച്ചാണ് പൊതുവെ നോമ്പ് മുറിക്കുന്നത്.
ലോകത്താകമാനമുള്ള മുസ്‌ലിംകൾ സംഘടിതമായും നിർവഹിക്കുന്ന ഒരു സാമൂഹിക ആചാരമായി പിൽക്കാലത്ത് ഇഫ്താറുകൾ മാറി. രാഷ്ട്രത്തലവന്മാർ മുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ ഇഫ്താറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിൽ നടന്ന ഒരു ഇഫ്താർ ഇപ്പോൾ വിവാദത്തിലാണ്.
കേരളത്തിൽ റമദാൻ മാസത്തിൽ മിക്ക വീടുകളിലും സംഘടിത നോമ്പ് തുറകൾ നടക്കാറുണ്ട്. മുസ്‌ലിംകൾ പാരമ്പര്യമായി കൂടെക്കൊണ്ടുനടക്കുന്ന സൽക്കാരപ്രിയതയുടെ വികാരംകൂടി ഉൾചേർന്നതാണ് ഈ നോമ്പ് തുറ. പുതിയാപ്പിളത്തുറ, നോമ്പ് സൽക്കാരം, പുയൂട്ടിത്തുറ, സാമൂഹികത്തുറ... ഇങ്ങനെ പല പേരിട്ട് അത് വിളിക്കപ്പെടുന്നു.
അരനൂറ്റാണ്ടിലധികമായി കേരളത്തിൽ സമൂഹ ഇഫ്താറുകൾ വ്യാപകമായിട്ട്. കുടുംബങ്ങൾക്കു പുറമെ, മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും വ്യാപാര- വ്യവസായ- മാധ്യമസ്ഥാപനങ്ങൾ വരെയും ഇഫ്താറുകൾ സംഘടിപ്പിക്കുന്നുണ്ട്.


ലോകത്ത് ഏറ്റവും കൂടുതൽ ദാനധർമങ്ങളും കാരുണ്യപ്രവർത്തനങ്ങളും നടക്കുന്ന മാസവും റമദാനാണ്. മറുകൈ അറിയാതെയുള്ള കൈയയഞ്ഞ ദാനങ്ങൾ... ഒപ്പം, സ്‌നേഹ സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനു അവസരമൊരുക്കുന്ന സന്ധ്യാ സംഗമങ്ങളും നടക്കുന്നു. ശനിയാഴ്ചയുമുണ്ടായി ഇത്തരം ദേശീയ പ്രാധാന്യമുള്ള ഒരു ഇഫ്താർ. ആർ.ജെ.ഡി നേതാവ് റാബ്‌റി ദേവിയുടെ വസതിയായിരുന്നു വേദി. ഏറെ പ്രിയപ്പെട്ടവർക്കു വേണ്ടി മുൻ മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താറിൽ പങ്കെടുക്കാൻ രാഷ്ട്രീയവൈരം മറന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമെത്തി. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തേജ് പ്രതാബ് യാദവും ഈ ഇഫ്താറിൽ പങ്കെടുത്തു. പതിവായി ഇഫ്താറുകൾ നടത്തിയിരുന്ന പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. ഒരുപക്ഷേ കോൺഗ്രസ് പാർട്ടി ഇഫ് താറുകൾ കോപ്പി ചെയ്തത് ഇന്ദിരയിൽ നിന്നാകാം.
1980ൽ നായനാർ സർക്കാർ അധികാരത്തിൽ വരുന്നു. വൃത്തിയിലും നിഷ്‌കളങ്കമായും ഭരിച്ചുകൊണ്ടിരിക്കെ പര ചെവിയറിയാതെ കെ.എം മാണി, ഗവർണറെ കണ്ട് നായനാർ മന്ത്രിസഭയുടെ കാലുവാരുന്നു. താഴെ വീണ നായനാർ എഴുന്നേൽക്കുമ്പോൾ നാട്ടുകാരൻ തന്നെയായ തന്റെ ചങ്ങാതി കെ. കരുണാകരൻ മുഖ്യമന്ത്രി കസേരയിൽ. കരുണാകരൻ അധികാരത്തിൽ കയറി ആദ്യം വന്നെത്തിയ റമദാനിൽ ഒരു ഇഫ്താർ സംഘടിപ്പിക്കുന്നു; ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ. മുസ്‌ലിം എം.എൽ.എമാരും മാധ്യമപ്രവർത്തകരുമായിരുന്നു അതിഥികളിൽ അധികവും.


തൂവെള്ള ഉടുപ്പണിഞ്ഞ്, നറു നിലാപുഞ്ചിരിയുമായി അതിഥികളെ സ്വീകരിക്കുന്ന കെ. കരുണാകരനടുത്ത്, ഉപമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബുമുണ്ട്. അൽപ സമയത്തിനകം, വിഭവങ്ങൾ വിതാനിച്ച തീൻമേശയ്ക്കു മുമ്പിൽ എല്ലാവരും ഇരുന്നു. നോമ്പ് തുറയുടെ വിശേഷവിഭവമായ കാരക്കയെ മാത്രം കണ്ടില്ല. നിർബന്ധമില്ല; എല്ലാവരും തെളിനീര് കുടിച്ച് നോമ്പ് മുറിച്ചു; വിഭവസമൃദ്ധമായ ഇഫ്താർ കഴിഞ്ഞു. എഴുന്നേൽക്കാൻ നോക്കുമ്പോൾ കൊയിലാണ്ടി എം.എൽ.എ മണിമംഗലത്തു കുട്ട്യാലി ക്ലിഫ് ഹൗസിന്റെ അകത്തുനിന്ന് ധൃതിപിടിച്ച്, ക്ഷമാപണം അറിയിച്ച് തീൻമേശകൾക്ക് അടുത്തേക്ക് വരുന്നു. അദ്ദേഹത്തിന്റെ കൈയിൽ വലിയൊരു തളിക നിറച്ച് മുന്തിയ തരം കാരക്കയുണ്ടായിരുന്നു.
നോമ്പ് മുറിക്കുന്ന സമയത്ത് നൽകേണ്ടിയിരുന്ന കാരക്ക, എല്ലാം കഴിഞ്ഞെത്തുന്നതു കണ്ടപ്പോൾ സി.എച്ച് പറഞ്ഞു: 'കുട്ട്യാലി നോമ്പിനെ അട്ടിമറിച്ചു'.


രസകരവും ഹൃദ്യവുമായ ഇത്തരം ഒത്തുചേരലുകളുടെ പാരസ്പര്യംകൊണ്ട് മധുര തരമായിരുന്നു അക്കാലങ്ങളിലെ ഇഫ്താറുകൾ. ഇന്നത് വ്യക്തി വിരോധത്തിന്റെയും രാഷ്ട്രീയ പക പോക്കലുകളുടെയും അതിമാനങ്ങളിലേക്കു വഴുതിമാറുന്നോ എന്ന് സംശയിക്കാവുന്ന അവസ്ഥയുണ്ടായി, മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിൽ നിന്ന്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യാഴാഴ്ച നടത്തിയ ഇഫ്താറിനെ തോമസ് മാഷ് വിമർശിച്ചിരുന്നു. സി.പി.എമ്മിന്റെ സെമിനാറിൽ പങ്കെടുത്ത, തന്നെ വിമർശിച്ചവർക്ക് മുഖ്യമന്ത്രിയെ ഇഫ്താറിന് വിളിക്കാമോ എന്നാണ് തോമസ് മാഷുടെ ചോദ്യം. ഈ രണ്ടു സംഭവങ്ങൾ തമ്മിൽ താരതമ്യം ഇല്ലല്ലോ എന്നല്ലേ ഒരു ശരാശരി മലയാളിക്കു തോന്നുക?
സാമൂഹിക, വർഗീയ സംഘർഷങ്ങൾ പെരുകുന്ന ഇക്കാലത്ത് ഒന്നിച്ചിരിക്കുക എന്നേ ഇഫ്താർകൊണ്ട് താനുദ്ദേശിച്ചുള്ളൂവെന്ന്, ഇഫ്താറിന്റെ അർഥം അറിയാതെയുള്ള പുലമ്പലിന് മറുപടിയില്ലെന്ന ഒരടിയും ചേർത്ത് സതീശൻ മുതിർന്ന നേതാവിന് കൊടുത്തു. മുഖ്യമന്ത്രി ഇഫ്താറിനു തിരിച്ചുവിളിച്ചാൽ താനതിൽ പങ്കെടുക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഇങ്ങനെ പറയുമ്പോൾ സതീശൻ മറ്റൊന്ന് കൂടി ചെയ്തിട്ടുണ്ട്, ഇതിനെല്ലാമുള്ള അനുവാദം പാർട്ടിയിൽ നിന്ന് വാങ്ങിവച്ചിട്ടുണ്ട്. എന്നാൽ സി.പി.എം സെമിനാറിന്റെ കാര്യത്തിൽ തോമസ് മാഷ് ഇങ്ങനെയൊരു മുൻകൂർ ജാമ്യമെടുത്തിരുന്നില്ല.


ചൈന സമ്മാനിച്ച കൊവിഡ്, ചൈനയിലെ വൻമതിലിനെക്കാൾ വലിയ തടസമാണ് നമ്മുടെയൊക്കെ മനസുകൾക്കിടയിലുണ്ടാക്കിയത്. മനുഷ്യർ മൊത്തം ഒതുങ്ങി. ഒത്തുകൂടലുകൾ, തമാശ പറച്ചിലുകൾ, പൊട്ടിച്ചിരികൾ, സ്‌നേഹ കൈമാറ്റങ്ങൾ... എല്ലാം കൊവിഡ് കവർന്നു. തുറന്ന മനസ്സോടെ വിശാലമായ ആകാശത്തെ കാണാൻ, പഴയ മുഖങ്ങൾക്കൊപ്പം ചേർന്നിരിക്കാൻ, ഗൃഹാതുര സ്മൃതികൾ പങ്കുവയ്ക്കാൻ... എല്ലാം കൊതിക്കുന്ന കാലത്തിലേക്കാണ് ആത്മീയ വിചാരങ്ങളുടെ ഹൃദയമന്ത്രങ്ങളുമായി വ്രതകാലം കടന്നുവന്നത്. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ മുന്നിട്ടിറങ്ങുന്നവർ ആരാവട്ടെ; അവരെ എന്തിനു തടയണം! നന്മയുടെ ഒരു വിത്തെടുത്തു മാറ്റുമ്പോൾ ആ മണ്ണിൽ ഒരു മരം അന്യമാകുന്നു. അങ്ങനെ അനേകം മരങ്ങൾ അന്യമാകുമ്പോൾ ഒരു കാട് അന്യമാകുന്നു. അപ്പോൾ സംഭവിക്കുന്നത് മഹാ ദുരന്തമാണ്. അവിടെ ആധിപത്യം ഉറപ്പിക്കുക തിന്മയുടെ തരിശു നിലങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago