HOME
DETAILS
MAL
തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന് നാളെ സത്യപ്രതിജ്ഞ ചെയ്യും; മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍
backup
May 06 2021 | 13:05 PM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ 33 ഡി.എം.കെ നേതാക്കളും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ദുരൈമുരുഗന്, കെ.എന്‍ നെഹ്റു, എം. സുബ്രഹ്മണ്യന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് മന്ത്രിസഭയിലുണ്ടാകുക. മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം ആഭ്യന്തരവും സ്റ്റാലിനായിരിക്കും. ആരോഗ്യവകുപ്പ് സുബ്രഹ്മണ്യന് കൈകാര്യം ചെയ്യും.
സ്റ്റാലിന്റെ മകന് ഉദയനിധി ചെപ്പോക്ക് - തിരുവല്ലിക്കേനി മണ്ഡലത്തില്‍നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."