ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന് അംഗീകാരം നല്‍കി റഷ്യ; ഫലപ്രാപ്തി 79.4 ശതമാനം
കൊറോണ വൈറസ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി യുടെ ഒറ്റഡോസ് വകഭേദത്തിന് റഷ്യ അനുമതി നല്‍കി. സ്പുട്നിക് ലൈറ്റ് എന്നാണ് പുതിയ ഒറ്റഡോസ് വാക്സിന്റെ പേര്. സ്പുട്നിക് വി രണ്ടു ഡോസ് നല്‍കേണ്ടി വരുമ്പോള്‍ സ്പുട്നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.
91 ശതമാനം ഫലപ്രാപ്്തിയുള്ള രണ്ട് ഡോസ് സ്പുട്‌നിക് വി വാക്‌സിനുമായി താരതമ്യം ചെയ്യുമ്പോള്‍ സ്്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് വാക്‌സിനു ധനസഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.
2020 ഡിസംബര്‍ 5നും 2021 ഏപ്രില്‍ 15-നും ഇടയില്‍ നടന്ന കൂട്ടവാക്സിനേഷന്‍ ദൗത്യത്തില്‍ സ്പുട്നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."