ഏകീകൃത സിവില്‍ കോഡ് നല്ല തീരുമാനം; ഹിമാചലില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍. നിയമം നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ഏകീകൃത സിവില്‍ കോഡ് എന്നത് വളരെ മികച്ച തീരുമാനമാകുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞു.
ഹിമാചല്‍ പ്രദേശിന്റെ പശ്ചാത്തലത്തില്‍ എപ്രകാരമാണ് നിയമം നടപ്പിലാക്കാന്‍ കഴിയുക എന്നത് പരിശോധിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ജയ്റാം ഠാക്കൂര്‍ പറഞ്ഞു.
പഞ്ചാബില്‍ വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശും പിടിച്ചടക്കാന്‍ പോകുകയാണെന്ന ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനത്തോടും അദ്ദേഹം പ്രതികരിച്ചു. ഹിമാചല്‍ പ്രദേശ് എന്ന സംസ്ഥാനം താരതമ്യേന സമാധാന അന്തരീക്ഷമുള്ളയിടമാണ്. ഇവിടെ ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ശൈലി പ്രാവര്‍ത്തികമാകുകയില്ല. മൂന്നാമതൊരു ബദല്‍ പാര്‍ട്ടിയെ ഹിമാചലിലെ ജനങ്ങള്‍ അംഗീകരിക്കുകയില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."