ലാബുകളില്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന നിലയ്ക്കുന്നു; ജനം പരിഭ്രാന്തിയില്‍
കൊച്ചി: കൊവിഡ് സ്ഥിരീകരിക്കാനുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധന സംസ്ഥാനത്ത് നിലയ്ക്കുന്നു. പരിശോധ നാ നിരക്ക് 1700 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 500 ആക്കി കുറച്ചതിനെ തുടര്‍ന്ന് സബ് സെന്ററുകള്‍ സാംപിള്‍ ശേഖരിക്കാന്‍ വിസമ്മതിച്ചതോടെയാണ്
നഗരപ്രദേശങ്ങള്‍ ഒഴികെയുള്ളിടങ്ങളില്‍ പരിശോധന നിലച്ചത്. നിരക്ക് 500 രൂപയാക്കുന്നതിനുമുന്‍പ് സബ് സെന്ററുകള്‍ സാംപിള്‍ ശേഖരിക്കുകയും ആര്‍.ടി-പി.സി.ആര്‍ സൗകര്യമുള്ള തിരുവനന്തപുരം, കോഴിക്കോട്,കൊച്ചി,തൃശൂര്‍ എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയക്കുകയും എട്ടുമുതല്‍ 12 മണിക്കൂറിനിടയില്‍ പരിശോധനാഫലം ലഭ്യമാക്കുകയും ചെയ്തിരുന്നു. പരിശോധനാഫീസായ 1700 രൂപയില്‍ നിന്ന് 500 രൂപയാണ് സബ് സെന്ററുകള്‍ക്ക് സര്‍വിസ് ചാര്‍ജായി നല്‍കിയിരുന്നത്.
സാംപി ള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന റീ ഏജന്റ് കിറ്റ്, സാംപിള്‍ ശേഖരിക്കുന്നവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പി.പി.ഇ ഗൗണ്‍, ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ ചെലവുകള്‍ക്കും മറ്റുമായിട്ടായിരുന്നു ഈ തുക. നിരക്കു കുറച്ചതോടെ സബ്‌സെന്ററുകള്‍ക്ക് പണം നല്‍കാന്‍ കഴിയില്ലെന്ന് പരിശോധനാലാബുകള്‍ അറിയിച്ചതോടെയാണ് സാംപി ള്‍ ശേഖരണം നിര്‍ത്തിവച്ചത്. സര്‍വിസ് ചാര്‍ജ് ഈടാക്കി സാംപിള്‍ ശേഖരിച്ചാല്‍ പരിശോധിച്ച് ഫലം നല്‍കാമെന്ന് ലാബുകള്‍ സബ്‌സെന്ററുകളെ അറിയിച്ചെങ്കിലും അധികചാര്‍ജ് ഈടാക്കുന്നതിനെതിരേ പരാതി ഉയര്‍ന്നതിനാല്‍ അവരതിന് മുതിരുന്നില്ല. 300 രൂപ മുടക്കി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുപകരം 500 രൂപ മുടക്കി കൂടുതല്‍ കൃത്യതയുള്ള ആര്‍.ടി-പി.സി.ആര്‍ നടത്താമെന്നായതോടെ വന്‍നഗരങ്ങളിലെ ലാബുകള്‍ക്ക് മുന്നില്‍ തിരക്കു കൂടുകയാണ്. ഒരു മെഷീനുള്ള ലാബില്‍ പ്രതിദിനം ആയിരം ടെസ്റ്റുകള്‍ മാത്രമാണ് നടത്താന്‍ കഴിയുക. തിരക്ക് കൂടിയതോടെ പരിശോധനാഫലം ലഭിക്കാന്‍ 48 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയായി. ഇത് രോഗവ്യാപനം കൂടാനും കാരണമാകുന്നു. നേരത്തെ വീടുകളിലും മറ്റും എത്തി സ്രവം സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലാബ് കൗണ്ടറില്‍ മാത്രമാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. 500 രൂപയ്ക്ക് ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തുന്നത് നഷ്ടമാണെന്നാണ് ലാബുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ലക്ഷക്കണക്കിന് റീ ഏജന്റ് കിറ്റ് വാങ്ങുമ്പോള്‍ വില കുറച്ചുലഭിച്ചേക്കാം. പക്ഷേ തങ്ങള്‍ക്ക് 250 രൂപയ്ക്കുമേല്‍ ഒരു കിറ്റിന് ചെലവുണ്ട്. ജീവനക്കാരുടെ സുരക്ഷാഉപകരണങ്ങളും ശമ്പളവും ഒക്കെ കിഴിക്കുമ്പോള്‍ ഈ തുക മുതലാകുന്നില്ല. സുരക്ഷാഉപകരണങ്ങള്‍ക്ക് കുത്തനെ വില കൂട്ടിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ ആര്‍.ടി- പി. സി.ആര്‍ പരിശോധന താളം തെറ്റുന്നത് സ്ഥിതിഗതികള്‍ അതീവഗുരുതരമാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."