കരിമ്പുഴ അപകടം: മരണം മൂന്നായി
പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഇന്നലെ നടന്ന അപകടത്തില്‍ വിദ്യാര്‍ത്ഥിയടക്കം മരണസംഖ്യ മൂന്നായി. വൈകീട്ട് 5.30 ന കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപമായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തില്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാരാക്കുര്‍ശ്ശി അരപ്പാറ പുത്തന്‍ വീട്ടില്‍ ഷംസുദ്ദീന്റെയും നബീസയുടേയും മകന്‍ ബാദുഷ (17) യാണ് ഇന്നലെ മരിച്ചത്. ബന്ധു മെഹ്ബ (20) സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് റിസ്‌വാന (17) മരണപ്പെട്ടത്.
ഷംസുദ്ദീന്‍ ജോലിചെയ്യുന്ന കൃഷിത്തോട്ടത്തില്‍ എത്തിയതായിരുന്നു ഇവര്‍. അബദ്ധത്തില്‍ അടിയൊഴുക്കുളള പുഴയില്‍ ഇറങ്ങുകയും ഒഴുക്കില്‍പ്പെട്ട് നിലവിളിക്കുകയും ചെയ്തതോടെയാണ് പ്രദേശവാവാസികള്‍ സംഭവമറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തൃക്കടീരി പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റിസ്വാന. മണ്ണാര്‍ക്കാട് നജാത്ത് കോളജ് ബിഎസ്‌സി മാത്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."