ജിഎസ്ടി നിരക്ക് വര്‍ധന: എതിര്‍ത്ത് കേരളം; ശാസ്ത്രീയമായ പഠനം നടത്തണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളടക്കം രാജ്യത്ത് 143 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് കേരളം. ശാസ്ത്രീയ പഠനം നടത്താതെ തീരുമാനം എടുക്കരുതെന്ന് ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ ഇങ്ങിനെയൊരു തീരുമാനമെടുത്തോയെന്ന് അറിയില്ല. സംസ്ഥാനത്തിന് ഇത്തരമൊരു നിര്‍ദേശം കിട്ടിയില്ല. കേന്ദ്രം ഏകപക്ഷീയമായി നികുതി കൂട്ടാന്‍ ശ്രമിക്കുകയാണ്. കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്.
കേന്ദ്രസര്‍ക്കാരിനും പ്രതിസന്ധിയുണ്ട്. വരുമാന കുറവ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നുണ്ട്. അതിന് കാരണം കേന്ദ്രത്തിന്റെ നയങ്ങളാണ്. കോര്‍പറേറ്റ് നികുതി കുറച്ചതടക്കം തിരിച്ചടിച്ചു. സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. നേരത്തെ 3.92 രൂപ തന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1.92 രൂപയാണ് കേരളത്തിന് നല്‍കുന്നത്. കേരളത്തിനുള്ള വിഹിതത്തില്‍ 20000 കോടിയുടെ കുറവുണ്ടായിട്ടുണ്ട്.
ആധികാരികമായി നികുതി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വന്നിട്ടില്ല. കേന്ദ്രം കൂടിയാലോചനയില്ലാതെ, ചര്‍ച്ച നടത്താതെ നികുതി നിര്‍ണയിക്കുകയാണ്. നേരത്തെ ഫ്രിഡ്ജിന് 10 ശതമാനം നികുതി കുറച്ചിരുന്നു. എന്നാല്‍ ഏറ്റവും കുറഞ്ഞ മോഡല്‍ റഫ്രിജറേറ്റില്‍ 1500 രൂപയുടെ കുറവുണ്ടാകേണ്ടതാണ്, അതുണ്ടായില്ല. നികുതി മാറ്റം വേണ്ടെന്നല്ല. പക്ഷെ അത്തരം നീക്കങ്ങള്‍ക്ക് മുന്‍പ് ശാസ്ത്രീയമായ പഠനം നടത്തണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."