അബുദാബിയില്‍ പിഴ അടച്ചില്ലെങ്കില്‍ വാഹനം കണ്ടുകെട്ടും: മുന്നറിയിപ്പുമായി പൊലിസ്
ദുബൈ: അബുദബിയില്‍ ട്രാഫിക്ക് പിഴ ഏഴായിരം ദിര്‍ഹത്തില്‍ കൂടുതല്‍ വന്നാല്‍ പിഴ അടച്ചുതീര്‍ത്തിട്ടില്ലെങ്കില്‍ വാഹനം കണ്ടുകെട്ടും. അബുദബി പൊലിസാണ് മുന്നറിയിപ്പ് നല്‍കിയത്. പിഴ മുഴുവന്‍ അടയ്ക്കാത്ത വാഹനങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ലേലം ചെയ്യുമെന്നും പൊലിസ് അറിയിച്ചു.
ഫസ്റ്റ് അബുദബി ബാങ്ക്, അബുദബി ഇസ്ലാമിക് ബാങ്ക്, അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മശരിക്ക് ബാങ്ക് എന്നീ
അഞ്ച് ബാങ്കുകളുമായി സഹകരിച്ച് പലിശ കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ ട്രാഫിക് പിഴകള്‍ അടയ്ക്കാം. ഇങ്ങനെ അടക്കുമ്പോള്‍ പിഴ
തുകയില്‍ 25 ശതമാനം കിഴിവു ലഭിക്കും.
റെഡ് ലൈറ്റ് മറികടന്നാലുള്ള ശിക്ഷ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ഡ്രൈവിംഗ് ലൈസന്‍സ് 6 മാസത്തേക്ക്
കണ്ടുകെട്ടല്‍, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടല്‍, വാഹനം വീണ്ടു കിട്ടാന്‍ 50,000 ദിര്‍ഹം എന്നിങ്ങനെയാണ് ഉണ്ടാവുക.
പൊലിസ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ അവയ്ക്ക് കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ വാഹനം കണ്ടുകെട്ടിയതില്‍
നിന്ന് മോചിപ്പിക്കാന്‍ 50,000 ദിര്‍ഹം പിഴ അയക്കണം.
അനധികൃതമായി റോഡ് റേസിംഗ് ചെയ്താല്‍ പിടിച്ചെടുത്ത വാഹനം ലഭിക്കാനും അമ്പതിനായിരം അടക്കണം.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാലും ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവന്‍ അപകടപ്പെടുത്തുന്ന
തരത്തിലോ അശ്രദ്ധമായോ ഡ്രൈവിംഗ് ചെയ്താലും ഇതേ പിഴ അടക്കേണ്ടിവരും. വാഹനത്തിന്റെ ചെയ്സിലോ എഞ്ചിനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തിയാല്‍ 10,000 ദിര്‍ഹം പിഴ വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."