HOME
DETAILS

ഒരേയൊരു കൺവീനർ

  
backup
April 26 2022 | 03:04 AM

vd-satheeshan-todays-article-sankaranarayan

വി.ഡി സതീശൻ

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മുൻനിരയിൽ തലയെടുപ്പോടെ നിന്ന നേതാവായിരുന്നു കെ. ശങ്കരനാരായണൻ. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണ്. വ്യക്തിപരമായി എനിക്കും ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്. 16 വർഷക്കാലം ഐക്യജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ നയിച്ച കൺവീനറായിരുന്നു അദ്ദേഹം. ഒരേയൊരു ലീഡർ കെ. കരുണാകരൻ എന്ന പോലെ ഒരേയൊരു കൺവീനറായിരുന്നു അദ്ദേഹം. മുന്നണി രാഷ്ട്രീയം കടുത്ത പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ. ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടു. കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്ന ശങ്കരനാരായണൻ മഹാരാഷ്ട്ര ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. പരന്ന വായനയും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന് എന്നും കരുത്തായിരുന്നു.
കോൺഗ്രസ് ഷൊർണൂർ മണ്ഡലം പ്രസിഡന്റായി സംസ്ഥാന നേതൃനിരയിലേക്കും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ച ശങ്കരനാരായണന്റെ രാഷ്ട്രീയജീവിതം പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാണ്. അടിമുടി രാഷ്ട്രീയമായിരുന്നു ശങ്കരനാരായണനെങ്കിലും ഹൃദ്യമായ പെരുമാറ്റവും വ്യക്തിബന്ധങ്ങളുമായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ കരുത്ത്.


തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജായിരുന്നു ശങ്കരനാരായണനെ ആഴത്തിൽ സ്വാധീനിച്ച രാഷ്ട്രീയ നേതാവ്. അക്കാര്യം അദ്ദേഹംതന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുമാണ്. രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കിടയിൽ നിന്നുള്ള പ്രവർത്തനവും കഠിനാധ്വാനവുമാണ് ശങ്കരനാരായണനെ ഗവർണർ പദവിയിൽ വരെ എത്തിച്ചത്. സ്ഥാനമാനങ്ങൾക്കു പിന്നാലെ ഒരിക്കലും പോയിട്ടില്ല, എല്ലാം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അസാമാന്യമായ നർമ്മബോധം അദ്ദേഹത്തിന് ഊർജമായിരുന്നു. അതുതന്നെയാണ് പ്രതിസന്ധികളെ ലാഘവത്തോടെ മറികടക്കാൻ സഹായകമായതും.


മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോർവിളികൾക്കിടയിലും ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾക്കെല്ലാം സ്വീകാര്യനായ ഗവർണറായിരുന്നു ശങ്കരനാരായണൻ. ആറ് സംസ്ഥാനങ്ങളിലും ഗവർണർ എന്ന നിലയിൽ ഭരണഘടനയുടെ അന്തസ് മനസിലാക്കിക്കൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചത്. ഒരു സംസ്ഥാനത്തും അനാവശ്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ ഭരണഘടനാനിയോഗം ശ്രദ്ധാപൂർവം അദ്ദേഹത്തിന് വിനിയോഗിക്കാനായി.


കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് 2001ൽ എ.കെ ആന്റണി സർക്കാർ അധികാരത്തിലെത്തിയത്. ധനകാര്യ വിദഗ്ധൻ അല്ലായിരുന്നെങ്കിലും മൂന്നു വർഷംകൊണ്ട് ധനകാര്യമന്ത്രി പദത്തിൽ ഇരുന്ന കെ. ശങ്കരനാരായണൻ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശരിയായ പാതയിൽ എത്തിച്ചു. അന്ന് അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പാതാളത്തിൽനിന്ന് ഉയർത്തിക്കൊണ്ടുവന്നത്. ദീർഘവീക്ഷണമുള്ള പ്രഖ്യാപനങ്ങളായിരുന്നു ശങ്കരനാരായണൻ അവതരിപ്പിച്ച ബജറ്റിലുണ്ടായിരുന്നത്. പിന്നാലെ വന്ന ധനമന്ത്രിമാർക്കും അദ്ദേഹത്തിന്റെ ബജറ്റ് വഴികാട്ടിയായി. സ്‌കൂൾ കുട്ടികൾക്ക് 'ഒരു ഗ്ലാസ് പാലും ഷേക്ക് ഹാൻഡും' എന്ന പദ്ധതി അദ്ദേഹത്തിന്റേതായിരുന്നു. ഇതിനെ മാതൃകയാക്കിയാണ് പിന്നാലെ വന്ന സർക്കാരുകൾ സ്‌കൂളുകളിലെ ഭക്ഷണവിതരണം സൗജന്യമാക്കിയത്.
സ്വന്തമായി നേട്ടമുണ്ടാക്കുന്നതിനേക്കാൾ വാക്കുകളിൽ സത്യസന്ധത പുലർത്തണമെന്ന നിലപാടിൽനിന്ന് അദ്ദേഹം ഒരിക്കൽ പോലും പിന്നോക്കം പോയിട്ടില്ല. ശങ്കരനാരായണൻ്റെ രാഷ്ട്രീയജീവിതവും നിലപാടുകളിലെ കണിശതയും സത്യസന്ധതയും കോൺഗ്രസ് പ്രവർത്തകർക്ക് എക്കാലത്തും ഊർജവും ആവേശവുമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago