ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതൽ: രാഹുൽ ഗാന്ധി
ലണ്ടൻ: ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്ന് രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്ന പാർട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) യുകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ബിജെപിക്ക് മുമ്പ് രാജ്യം ഭരിക്കാൻ തുടങ്ങിയതാണ് കോൺഗ്രസ്. എത്രയോ വർഷം നമ്മൾ രാജ്യം ഭരിച്ചു. എന്നാൽ ബിജെപിയെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന തരത്തിലാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാധ്യമങ്ങളിൽ വരുന്ന വിവരണങ്ങൾ ശ്രദ്ധിക്കാറില്ല. താൻ ആളുകളെ ശ്രദ്ധിക്കുന്നു, ബിജെപിക്ക് വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണുള്ളത് - രാഹുൽ ഗാന്ധി പറഞ്ഞു.
ഐഒസി സംഘടിപ്പിച്ച പരിപാടിയിൽ തന്റെ നേതൃത്വത്തിൽ നടത്തിയ 3500 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഭാരത് ജോഡോ യാത്ര’യിലെ അനുഭവങ്ങളും രാഹുൽ ഗാന്ധി പങ്കുവച്ചു. ഭാരത് ജോഡോ യാത്രയുടെ കേന്ദ്ര ആശയം “ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കുക” എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."