HOME
DETAILS

ബ്രഹ്മപുരം തീപിടിത്തം : അണച്ചെങ്കിലും വിഷപ്പുക അന്തരീക്ഷത്തിൽ തന്നെ; സമീപ ജില്ലയിലേക്കും പടർന്നു മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷന് 1.8 കോടി പിഴ ചുമത്തി

  
backup
March 06 2023 | 20:03 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%85


സ്വന്തം ലേഖകൻ
കൊച്ചി • ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിച്ച് ഒരാഴ്ച്ചയോട് അടുക്കുമ്പോൾ പുക മാറാതെ അന്തരീക്ഷം. മാലിന്യക്കൂമ്പാരത്തിലെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞതായി ജില്ലാ കലക്ടർ ഔദ്യോഗികമായി അറിയിച്ചെങ്കിലും ഉയർന്നു പൊങ്ങുന്ന വിഷപ്പുകയിൽ വലയുകയാണ് കൊച്ചിയും പരിസരവും. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ രാവിലെ ഏഴോടെ വൈറ്റില, മരട് എന്നിവിടങ്ങളിലെ പുക ഒരുപരിധി വരെ കുറഞ്ഞതായി കാണപ്പെട്ടെങ്കിലും പിന്നീട് കലൂർ, പാലാരിവട്ടം തമ്മനം, കതൃക്കടവ്, വൈറ്റില ഭാഗങ്ങളിൽ കനത്ത പുകയെത്തി. തുടർന്ന് പുക അതേദിശയിൽ സഞ്ചരിച്ച് സമീപ ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. പൊരിവെയിലത്തും വാഹനങ്ങൾക്ക് ഹെഡ്‌ലൈറ്റിട്ട് പോകേണ്ട അവസ്ഥയായിരുന്നു ഇന്നലെയും. മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിനായി ഇന്ന് മുതൽ വ്യോമസേനയും രംഗത്തുണ്ടാകും. വ്യോമസേനയുടെ ഹെലികോപ്ടറുകളിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യും.


മാലിന്യത്തിന്റെ അടിയിൽ നിന്ന് പുക ഉയരുന്ന സാഹചര്യത്തിൽ നാലു മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. രാത്രിയും ഇത് പുരോഗമിക്കുകയാണ്. വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വാല്യു കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വൈറ്റില സ്റ്റേഷനിൽ 146, എലൂർ സ്റ്റേഷനിൽ 92 ആണ് പർട്ടിക്കുലേറ്റ് മാറ്ററിന്റെ തോത് രേഖപ്പെടുത്തിയത്. നിലവിൽ 30 ഫയർ ടെൻഡറുകളും 125 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റിൽ 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമേ നേവിയുടെ എയർ ഡ്രോപ്പിങ് ഓപറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപറേഷൻ ഇന്നും തുടരും.


ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. വിഷമാലിന്യം ശ്വസിച്ച് ഇന്നലെ ഒട്ടേറെപ്പേർക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായി. ശ്വാസംമുട്ടൽ, ഛർദി, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനു സമീപമുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി.
അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപറേഷന് 1.8 കോടി രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണ് ഉണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം. മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. കാരണം വ്യക്തമാക്കാൻ കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്.


നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരും ദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തുമെന്ന് ബോർഡ് വ്യക്തമാക്കി.


കൊച്ചി നഗരസഭയുടെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ അഗ്‌നിബാധയെ തുടർന്നുണ്ടായ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി.
ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടിസയച്ചത്. രൂക്ഷമായ പുകശല്യം കാരണം നിരവധിയാളുകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago