HOME
DETAILS
MAL
കർണാടകയിൽ ഹിജാബിന് പിന്നാലെ ബൈബിളിനെ ചൊല്ലിയും വിവാദം
backup
April 26 2022 | 03:04 AM
ബംഗളൂരു
ഹിജാബ് വിവാദം ഉയർത്തിയ ശേഷം ക്ലാസ് മുറികളിൽ ബൈബിൾ കൊണ്ടുവരുന്നതിനെതിരേ കർണാടകയിലെ സംഘ്പരിവാർ സംഘടനകൾ.
ബംഗളൂരുവിലെ റിച്ചാർഡ് സ്കൂളിലാണ് പുതിയ വിവാദം.
1914ൽ ക്രിസ്ത്യൻ മാനേജ്മെന്റാണ് സ്കൂൾ സ്ഥാപിച്ചത്. എന്നും അസംബ്ലിയിൽ ബൈബിൾ കൊണ്ടുവരണമെന്നാണ് സ്കൂളിലെ ചട്ടം.
സ്കൂളിലെ ക്രൈസ്തവ തീവ്രവാദമാണിതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാർ വിദ്വേഷ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
എന്നാൽ വിശ്വാസികൾക്കിടയിൽ പരസ്പര ബഹുമാനം വേണമെന്നും വിദ്വേഷം പാടില്ലെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. കുട്ടികളെ ഗീതയോ ബൈബിളോ ഖുർആനോ പഠിപ്പിക്കുന്നതിന് എതിരല്ലെന്നും ഹിന്ദുക്കൾ മറ്റു മതങ്ങളോട് സാഹോദര്യം പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."