പേരിനെ ആക്ഷേപിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല; എം.വി ജയരാജനെ തള്ളി സി.പി.എം
എറണാകുളം: ആരുടേയും പേരിനെ ആക്ഷേപിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മാധ്യമ പ്രവര്ത്തകന് നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനായി അധിക്ഷേപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ബിന്‍ ലാദനെന്ന് വിളിച്ചത് വിവാദമായിരുന്നു.
'ഉസാമ ബിന്‍ ലാദന് എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന് എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസുഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടി' ഇതായിരുന്നു എം വി ജയരാജന് പ്രസംഗത്തിനിടെ പറഞ്ഞത്. വ്യാജവാര്‍ത്താ വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സി.പി.എം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എം.വി ജയരാജന്റെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."