HOME
DETAILS
MAL
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി
backup
March 07 2023 | 10:03 AM
ഏറ്റുമാനൂര്‍: കോട്ടയം ഏറ്റൂമാനൂരില്‍ പാറോക്കലില്‍ ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. നിയന്ത്രണം വിട്ട ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പിറവം- കോട്ടയം റൂട്ടില്‍ ഓടുന്ന ജയ് മേരി ബസാണ് അപകടത്തില്‍പെട്ടത്. കട പൂര്‍ണമായും തകര്‍ന്നു. കടയില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."