അറ്റ്‌ലാന്റ പൊലിസ് സെന്ററിന് തീവെച്ച സംഭവത്തില്‍ 28 പ്രകടനക്കാര്‍ കസ്റ്റഡിയില്‍
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ പബ്ലിക് സേഫ്റ്റി ട്രെയിനങ് സെന്ററിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 85 ഏക്കര്‍ സ്ഥലം (34 ഹെക്ടര്‍) ആസൂത്രിത പരിശീലന കേന്ദ്രം 'കോപ്പ് സിറ്റി' എന്ന് അറിയപ്പെടുന്ന പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍ പോലീസ് 28 പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തു.
'അറ്റ്‌ലാന്റയുടെ ശ്വാസകോശം' എന്ന് വിശേഷിപ്പിക്കുന്ന ഈ സൈറ്റ് നഗരത്തിന് സുപ്രധാനമായ ഒരു ഹരിത ഇടമാണെന്നും അവിടെ പോലീസ് സെന്റര്‍ സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ടു കറുത്ത വസ്ത്രം ധരിച്ചെത്തിയ നൂറിലധികം പ്രതിഷേധക്കാരാണ് ഞായറാഴ്ച അറ്റ്‌ലാന്റയിലെ നിര്‍ദ്ദിഷ്ട പോലീസ്, അഗ്‌നിശമന പരിശീലന കേന്ദ്രം ആക്രമിച്ചത്.
വാഹനങ്ങള്‍ കത്തിക്കുകയും സമീപത്ത് നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ പടക്കം എറിയുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ 28 പേരെ കസ്റ്റഡിയിലെടുത്തതായി അറ്റ്‌ലാന്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
പ്രതിഷേധക്കാര്‍ പൊലീസിനു നേരെ ഇഷ്ടികകളും വലിയ പാറകളും മൊളോടോവ് കോക്ടെയിലുകളും എറിഞ്ഞുവെന്നും ആരോപിച്ചു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല, എന്നാല്‍ നിരവധി നിര്‍മ്മാണ ഉപകരണങ്ങള്‍ കത്തിനശിച്ചതായി അറ്റ്‌ലാന്റ പോലീസ് ചീഫ് ഡാരിന്‍ ഷിയര്‍ബോം പത്രസമ്മേളനത്തില്‍ പറഞ്ഞു.
'കോപ് സിറ്റി' എന്ന് വിളിക്കുന്ന ഒരു പരിശീലന കേന്ദ്രത്തിനെതിരെ ജനുവരിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടയില്‍ 26 കാരനായ ടോര്‍ട്ടുഗുയിറ്റ എന്ന 26 കാരന് ഇവിടെ നിന്നും മാരകമായി വെടിയേറ്റിരുന്നു. പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തിന് തീയിടുകയും ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. സ്വയം പ്രതിരോധിക്കുന്നതിനായിരുന്നു വെടിവയ്പ്പ് എന്നാണ് ഉദ്യോഗസ്ഥര്‍ ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'ഇതുപോലുള്ള നടപടികള്‍ വെച്ചുപൊറുപ്പിക്കില്ല, നിങ്ങള്‍ നിയമപാലകരെ ആക്രമിക്കുമ്പോള്‍, ഉപകരണങ്ങള്‍ നശിപ്പിക്കുമ്പോള്‍, നിങ്ങള്‍ നിയമം ലംഘിക്കുകയാണ്, ചീഫ് ഡാരിന്‍ ഷിയര്‍ബോം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്നോ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ എന്ത് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല .ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കുറ്റാരോപിതരായവരില്‍ രണ്ടുപേര്‍ ജോര്‍ജിയയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ മറ്റ് 14 യുഎസ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഒരു പൗരനും കാനഡയില്‍ നിന്നുള്ള ഒരാളും സംഘത്തില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് പങ്കിട്ട വിവരങ്ങള്‍ പറയുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതികരണവും അറസ്റ്റും ഉള്‍പ്പെടുന്ന ഒരു ബഹുതല തന്ത്രം തങ്ങള്‍ തയ്യാറാക്കിയതായി അറ്റ്‌ലാന്റ പൊലീസ് പറയുന്നു.
'തീവ്രവാദ ലക്ഷ്യത്തിനായി അക്രമവും ഭീഷണിയും ഉപയോഗിക്കുന്നവരെ പൂര്‍ണ്ണമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല,' ഗവര്‍ണര്‍ ബ്രയാന്‍ കെംപ് തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."