HOME
DETAILS

അനുഗ്രഹങ്ങളുടെ പുണ്യരാവ്

  
backup
May 08 2021 | 00:05 AM

53413545635-2

 

ലൈലതുല്‍ ഖദ്ര്‍ റമദാനിലെ ഏറ്റവും പുണ്യമേറിയ രാവാണ്. ആര്‍ക്കും വിശദീകരിക്കല്‍ ആവശ്യമില്ലാത്തവിധം അതിന്റെ പവിത്രതകള്‍ അറിയാം. ഖണ്ഡിതമായി ഏത് ദിനത്തിലാണെന്ന് പറയുക സാധ്യമല്ലാത്ത രാവാണിത്. മനുഷ്യര്‍ ആ ദിവസം അറിഞ്ഞാല്‍ അന്ന് മാത്രം കര്‍മം ചെയ്ത് മറ്റു ദിവസങ്ങളെ അലസമാക്കും എന്നതിനാലാണ് അത് ഗോപ്യമാക്കി വച്ചത്. ഇമാം സഅലിബി (റ) പറഞ്ഞു: അല്ലാഹു ഈ രാവിനെ (ലൈലതുല്‍ ഖദ്ര്‍) സംബന്ധിച്ച അറിവ് സമുദായത്തിന് മറച്ചുവച്ചു. അത് ലഭിക്കണമെന്ന ആഗ്രഹത്തോടെ റമദാനിലെ രാവുകളില്‍ ആരാധനയില്‍ മുഴുകാന്‍ വേണ്ടിയാണത് (അല്‍-കശ്ഫു വല്‍ ബയാന്‍).


ഏത് രാവിലും ആകാമെങ്കിലും റമദാനിലെ ഇരുപത്തി ഏഴാം രാവിലാണെന്നാണ് പ്രബല വീക്ഷണം. പ്രമുഖ സ്വഹാബികളായ ഉമറുബ്‌നുല്‍ ഖത്താബ്(റ), ഇബ്‌നു അബ്ബാസ്(റ), ഉബയ്യിബ്‌നു കഅ്ബ്(റ) എന്നവരുടെയും മറ്റു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ലൈലതുല്‍ ഖദ്ര്‍ റമദാന്‍ ഇരുപത്തി ഏഴാം രാവിലാണെന്നതാണ്. ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുന്ന മൂന്ന് ന്യായങ്ങള്‍ സയ്യിദുല്‍ മുഫസ്സിരീന്‍ എന്ന് ഖ്യാതി നേടിയ (ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍) ഇബ്‌നു അബ്ബാസ്(റ) സൂറത്തുല്‍ ഖദ്‌റിന്റെ വ്യാഖ്യാനത്തില്‍ നിരത്തുന്നുണ്ട്. 'നാഥന് ഏറ്റവും ഇഷ്ടപ്പെട്ട എണ്ണം ഒറ്റയും ഒറ്റയുടെ കൂട്ടത്തില്‍ ഏഴുമാണ്. അല്ലാഹു ആകാശവും ഭൂമിയും ദിവസങ്ങളുമൊക്കെ സൃഷ്ടിച്ചത് ഏഴെണ്ണമായിട്ടാണ്'. സൂറത്തുല്‍ ഖദ്‌റില്‍ 30 വാചകങ്ങളാണെന്നും ഇരുപത്തി ഏഴ് മുപ്പതില്‍ പെടുന്നുണ്ടെന്നുമാണ് ഇബ്‌നു അബ്ബാസ്(റ)വിന്റെ മറ്റൊരു നിരീക്ഷണം. തികച്ചും ന്യായമാക്കാവുന്ന മൂന്നാമതൊരു നിരീക്ഷണം കൂടി ഇബ്‌നു അബ്ബാസ്(റ) നല്‍കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഗണിതപരമായ അര്‍ഥസൂചനകളിലേക്കു കൂടി വിരല്‍ ചൂണ്ടുന്നതാണ് അവസാനം ഉദ്ധരിച്ച ഈ രണ്ടു ന്യായീകരണങ്ങളെന്ന് 'ദഖാഇറുല്‍ ഇഖ്‌വാന്‍' ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. അറബിയില്‍ ലൈലതുല്‍ ഖദ്ര്‍ എന്നെഴുതാന്‍ ഒന്‍പത് അക്ഷരങ്ങള്‍ ആവശ്യമായി വരുന്നു. സൂറത്തുല്‍ ഖദ്‌റിലാകട്ടെ നാഥന്‍ ലൈലതുല്‍ ഖദ്‌റെന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചിട്ടുമുണ്ട്. ഒന്‍പതിനെ മൂന്നിനോട് ഗുണിച്ചാല്‍ കിട്ടുന്ന ഉത്തരം ഇരുപത്തി ഏഴ് എന്നും! ഇതില്‍നിന്നു ലൈലതുല്‍ ഖദ്ര്‍ റമദാന്‍ ഇരുപത്തി ഏഴിനായിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നും അദ്ദേഹം വിശദീകരിക്കുന്നു.


ലൈലതുല്‍ ഖദ്ര്‍ ലഭിക്കാത്ത നാലു വിഭാഗക്കാരാണുള്ളത്. സുദീര്‍ഘമായ ഒരു ഹദീസില്‍ നബി(സ) പറയുന്നു. 'പ്രഭാതമായാല്‍ തിരിച്ചുപോകാന്‍ സമയമായി എന്ന് മലക്കുകളോട് ജിബ്‌രീല്‍(അ) പറയും. അവര്‍ തയാറായിനില്‍ക്കും. എന്നിട്ടവര്‍ ജിബ്‌രീലിനോട് ചോദിക്കും. 'മുഹമ്മദ് (സ)യുടെ സമുദായത്തിന്റെ കാര്യത്തില്‍ അല്ലാഹു എന്താണു തീരുമാനിച്ചത്'. ജിബ്‌രീലിന്റെ മറുപടി; ഈ രാവില്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം വര്‍ഷിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മാപ്പു നല്‍കാനും തീരുമാനിച്ചിരിക്കുന്നു. നാലു വിഭാഗങ്ങള്‍ക്കൊഴികെ. ഹദീസ് ശ്രദ്ധിച്ച സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു. ഭാഗ്യഹീനരായ അവര്‍ ആരാണ് പ്രവാചകരെ. നബി(സ) പറഞ്ഞു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ഗുണം ചെയ്യാത്തവര്‍, കുടുംബ ബന്ധം മുറിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ - ഇവരാണ് ആ നാലു വിഭാഗക്കാര്‍'. ഇത്തരം ആളുകള്‍ ഖേദിച്ച് തൗബാ ചെയ്തു മടങ്ങിയില്ലെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യം അവര്‍ക്ക് ലഭിക്കില്ല.


കൊവിഡ്കാലത്ത് ലോക്ക്ഡൗണിലേക്ക് നാം എത്തിയിരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ നമുക്ക് ആരാധനകള്‍ക്കും മറ്റും സൗകര്യം ലഭിച്ചെങ്കിലും ഇന്ന് മുതല്‍ സമ്പൂര്‍ണമായി ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധിയോടുള്ള സമീപനം സര്‍ക്കാര്‍ പറഞ്ഞാലും ഇല്ലെങ്കിലും തിരുനബി(സ) നിര്‍ദേശിച്ച സുന്നത്തായി കാണണം. ക്വാറന്റൈന്‍ സംവിധാനവും മാസ്‌ക് ധരിക്കലും വൃത്തിയാക്കാന്‍ കൈകഴുകലും എല്ലാം റസൂലിന്റെ സുന്നത്താണ്. ഇതൊക്കെ നിരവധി തവണ വായിച്ച സുപ്രഭാതം വായനക്കാരോട് ആവര്‍ത്തിക്കുന്നില്ല. ഒരുകാര്യം മാത്രമാണ് സൂചിപ്പിക്കുന്നത്. അതെല്ലാം നാം അനുസരിക്കുമ്പോള്‍ തിരുനബി(സ) നിര്‍ദേശിച്ച സുന്നത്താണ് എന്ന നിയ്യത്തോടെ ചെയ്താല്‍ പ്രതിഫലം ലഭിക്കും. അത് ഏതായാലും നാം ചെയ്യുന്നുണ്ട്. എന്നാല്‍ നിയ്യത്ത് നന്നാക്കിയാല്‍ നാം അറിയാതെ പുണ്യം ലഭിക്കും.
ലോക്ക്ഡൗണായതിനാല്‍ ഇഅ്തികാഫിരിക്കാന്‍ പറ്റില്ല എന്നും അതുകൊണ്ട് ഇരുപത്തിയേഴാം രാവിന്റെ പുണ്യം നഷ്ടപ്പെടുമെന്നും കരുതരുത്. ഇഅ്തികാഫ് മാത്രമല്ല നമുക്ക് ഇന്നേരാവില്‍ ചെയ്യാനുള്ളത്. പുണ്യമായ ഏത് സംഗതിയും വര്‍ധിപ്പിക്കാം. നിസ്‌കാരവും ദാനധര്‍മവും ഖുര്‍ആന്‍ പാരായണവും ഒക്കെ. പ്രാര്‍ഥനകളും ദിക്‌റുകളും വര്‍ധിപ്പിക്കണം. ഏതെങ്കിലും ഒന്നുമാത്രം തടയപ്പെട്ടത് പര്‍വതീകരിച്ച് മറ്റ് ആരാധനകളില്‍ നിന്ന് അലസത കാണിക്കരുത്. നമ്മുടെ വീടകം ആരാധനകളാല്‍ മുഖരിതമാകണം. നമ്മുടെ വീട്ടിലെ എല്ലാവരും ഒന്നിച്ച് ഇരുപത്തിയേഴാം രാവിനെ ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കണം.

(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago