ദുബൈ വിമാനത്താവളം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് കേന്ദ്രങ്ങളില്‍ മാറ്റം
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആസമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വീസ് കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വടക്കു ഭാഗത്തെ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാലാണ് മാറ്റം. മെയ്, ജൂണ്‍ മാസങ്ങളിലാണ് റണ്‍വെ അടക്കുന്നത്.
ഈ കാലയളവില്‍ ചില വിമാനങ്ങള്‍ ഷാര്‍ജയിലേക്കും ദുബൈ വേള്‍ഡ് സെന്റര്‍ അല്‍ മക്തും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുമാണ് മാറ്റുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന്് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഇതിനകം ബുക്ക് ചെയ്തിട്ടുള്ളവര്‍ തങ്ങളുടെ കോണ്‍ടാക്റ്റ്
സെന്ററുകളോ സിറ്റി ഓഫിസുകള്‍ വഴിയോ റീബുക്ക് ചെയ്യേണ്ടതാണെന്നും എയര്‍ലൈന്‍ അറിയിച്ചു.
#FlyWithIX : Due to Northern Runway Closure at Dubai International Airport during May & June 2022, some flights will be redirected to Sharjah and Al Maktoum International Airport (Dubai World Central -DWC) during this period. pic.twitter.com/2hqyDylwG1
— Air India Express (@FlyWithIX) April 25, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."