സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം; ചോദ്യം ചെയ്ത ജിം ട്രെയിനറെ തല്ലിക്കൊന്നു
സാഹിയാബാദ്: ക്രൂര മര്‍ദ്ദനത്തിനിരയായ ജിം ട്രെയിനര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സാഹിയാബാദിലാണ് ദാരുണമായ സംഭവം. സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കള്‍ പരസ്പരം ചുംബിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ക്രൂര മര്‍ദ്ദനം. മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സ്കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ ചുംബിച്ച കമിതാക്കളെ ജിം ട്രെയിനര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. വിരാടിനെ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ രാത്രിയോടെ മരണത്തിനു കീഴടങ്ങി.
സാഹിബാബാദിലെ എല്‍.ആര് കോളജിനു സമീപം ശനിയാഴ്ച വൈകിട്ടാണ് വിരാടിന് മര്‍ദനമേറ്റതെന്നാണ് പൊലീസ് നല്കുന്ന വിവരം. സംഭവത്തിനു ദൃക്സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതിയിലാണ് പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."