ഹൂതികള്‍ റാഞ്ചിയ യു.എ.ഇ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു; ഇന്ത്യക്കാര്‍ നാട്ടിലെത്തി
അഷറഫ് ചേരാപുരം
ദുബൈ: യമനിലെ വിമത വിഭാഗമായ ഹൂതികള്‍ പിടിച്ചെടുത്ത യു.എ.ഇ ചരക്കു കപ്പല്‍ റവാബിയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മോചിപ്പിച്ചു. ഒമാന്റെ സഹായത്തോടെയാണ് 11 പേരെ മോചിപ്പിക്കാന്‍ ധാരണയായതെന്നും തടവിലാക്കിയ ബ്രിട്ടീഷുകാരനേയും വിട്ടയച്ചതായും ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം ട്വീറ്റ് ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ ഉള്ള 7 ഇന്ത്യക്കാരും ഡല്‍ഹിയില്‍ എത്തിയതായി തടവിലായിരുന്ന കോഴിക്കോട് സ്വദേശി ദിപാഷ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയാണ് ദിപാഷ്.കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 7 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഒരു ബ്രിട്ടീഷുകാരനേയും ഭാര്യയേയും ഞായറാഴ്ച ഹൂതികള്‍ മോചിപ്പിച്ചിരുന്നുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനുവരി മൂന്നിനാണ് ചെങ്കടലില്‍ നിന്നാണ് യു.എ.ഇ ചരക്കു കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തത്.കപ്പലില്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് അറബ് സഖ്യം അറിയിച്ചത്. എന്നാല്‍ സൈനിക ഉപകരണങ്ങളാണെന്നായിരുന്നു ഹൂതികളുടെ ആരോപണം. അബുദബിയിലെ ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനിയുടെതായിരുന്നു റാഞ്ഞപ്പെട്ട ചരക്കു കപ്പല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."