യോഗിയുടെ ഉത്തരവിനുപിന്നാലെ 17,000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു
ലക്‌നൗ: ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ഉത്തരവിനുപിന്നാലെ ദിവസങ്ങള്‍ക്കകം തന്നെ ഉത്തര്‍പ്രദേശില്‍ 17000 ആരാധനാലയങ്ങള്‍ ഉച്ചഭാഷിണിയുടെ ശബ്ദംകുറച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചത്. ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേള്‍ക്കരുതെന്നാണു കഴിഞ്ഞദിവസം യോഗി ഉത്തരവിറക്കിയത്. ശബ്ദനിയന്ത്രണത്തിനു പുറമെ, 125 കേന്ദ്രങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കിയതായും യുപിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തു സമാധാനപൂര്‍ണമായി നിസ്‌കാരം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. സമാധാന സമിതികളുടെ യോഗം ചേര്‍ന്നു. ഉച്ചഭാഷിണി പ്രശ്‌നം 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത മതഘോഷ യാത്രകള്‍ക്ക് മാത്രമേ ഇനിമുതല്‍ അനുമതി നല്‍കൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകള്‍ സംഘടിപ്പിക്കരുതെന്നും കഴിഞ്ഞയാഴ്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."