കണ്ടെയ്‌നറില്‍ 343 പേര്‍, 103 പേരും കുട്ടികള്‍; പിടികൂടിയത് വന്‍ മനുഷ്യക്കടത്ത്
മെക്‌സിക്കോ: അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നിന്ന്് 343 പേരെ കണ്ടെയ്‌നറില്‍ കടത്തുന്നതിനിടെ പൊലിസ് രക്ഷപ്പെടുത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെയ്‌നര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. മെക്‌സിക്കോയില്‍ കണ്ടെയ്‌നറില്‍ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയെന്ന് മെക്‌സിക്കന്‍ പൊലീസ് തന്നെയാണ് അറിയിച്ചത്. ഇതില്‍ 103 പേര്‍ കുട്ടികളാണെന്നും മെക്‌സിക്കോ പൊലീസ് വിശദീകരിച്ചു.
അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥലത്ത് നിന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെയ്‌നര്‍ കണ്ടെത്തിയത്. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോര്‍, എല്‍സാല്‍വദോര്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അമേരിക്കയിലേക്ക് മനുഷ്യരെ കടത്തുന്ന വന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും മെക്‌സിക്കോ പൊലീസ് വ്യക്തമാക്കി.
Mexican authorities found 103 unaccompanied minors in a trailer in Veracruz state along with 212 adults from Guatemala, Honduras, El Salvador and Ecuador. Another 28 migrants traveling as families from Guatemala and El Salvador were also in the trailer https://t.co/LDzuS7zD3l pic.twitter.com/4gQHtAPEVd
— Reuters (@Reuters) March 7, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."