ആര്.ടി.പി.സി.ആര് ടെസ്റ്റിന് പഴയവില; കലക്ടര്‍ക്ക് പരാതിപ്പെട്ടവര്‍ക്ക് പണം തിരിച്ചുകിട്ടി
കോട്ടയം: സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് ടെസ്റ്റ് നിരക്ക് കുറച്ച് 500 രൂപയാക്കിയെങ്കിലും ചിലയിടങ്ങളില്‍ പഴയ നിരക്ക് തന്നെ ഈടാക്കിയ ലാബിനെതിരെ പരാതിപ്പെട്ട യുവതിക്ക് ബാക്കി പണം തിരികെക്കിട്ടി.
ആര്.ടി.പി.സി.ആര് ടെസ്റ്റിന് 500 രൂപയെന്ന് സര്‍ക്കാര്‍ ക്ലിപ്തപ്പെടുത്തിയതിന്റെ പിറ്റേന്ന് രാവിലെയാണ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലാബില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിനായി യുവതി എത്തിയത്.
നിരക്ക് കുറച്ചെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി തങ്ങള്‍ക്ക് കിട്ടിയില്ലെന്നും ടെസ്റ്റിന് 1700 രൂപയാണ് നിരക്കെന്നും പറഞ്ഞ ലാബുകാര്‍ യുവതിയോട് 1700 തന്നെ വാങ്ങി ബില്ലും നല്കി. കബളിപ്പിക്കപ്പെട്ട ചിലര്‍ കലക്ടര്‍ എം. അഞ്ജനയ്ക്ക് പരാതി നല്കി. കലക്ടര്പരാതി വെസ്റ്റ് പൊലിസ് സ്റ്റേഷനിലേക്ക് ഫോര്‍വേഡ് ചെയ്തു.
തുടര്ന്ന്കൂടുതലായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന് ലാബ്ഉടമ ഉറപ്പ് നല്കി. അങ്ങനെ പൊലിസില്‍ പരാതി കൊടുത്തവര്‍ക്ക് സര്‍ക്കാര്‍ നിരക്കായ 500 മാത്രമെടുത്ത് ബാക്കി തുക വെള്ളിയാഴ്ച ലാബുകാര്‍ തിരികെനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."