HOME
DETAILS

പതിരുവേണ്ട<br>പരസ്യത്തില്‍

  
backup
March 08 2023 | 03:03 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


സാധനങ്ങളും സേവനങ്ങളും ഉപഭോക്താവിനു പരിചയപ്പെടുത്താൻ പരസ്യങ്ങളെ ആശ്രയിക്കുക എന്ന വ്യാപാരതന്ത്രം പുതിയതല്ല. തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണഗണങ്ങൾ ഉപയോക്താവിനെ ബോധ്യപ്പെടുത്താനുള്ള ഉൽപ്പാദകന്റെ അവകാശം വകവച്ചുകൊടുക്കേണ്ടതുമാണ്. പുതുതായി വിപണിയിലിറങ്ങുന്ന സാധനങ്ങളെയും സേവനങ്ങളെയും കുറിച്ചറിയാൻ ഒരുപരിധിവരെ പരസ്യങ്ങൾ സഹായിക്കുന്നുമുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ കുരുക്കിവലിക്കാനുള്ള ചരടായി മിക്ക പരസ്യങ്ങളും വഴിമാറിയിട്ട് കുറച്ചുകാലമായി. വിപണിമൂല്യമുള്ള ഒരു സെലിബ്രിറ്റിയുണ്ടെങ്കിൽ എന്ത് ലൊട്ടുലൊടുക്ക് സാധനവും ചൂടപ്പം പോലെ വിറ്റഴിക്കാമെന്നത് കൺമുന്നിലെ യാഥാർഥ്യമാണ്. ഒരു ശതമാനം പോലും വിശ്വാസ്യതയില്ലാതെ, യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്തരം പരസ്യങ്ങൾക്ക് മൂക്കുകയറിടാൻ ഒരുങ്ങുകയാണ് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വ്യക്തമായ മാർഗനിർദേശങ്ങളും പുറത്തിറക്കിയിരിക്കുകയാണ് മന്ത്രാലയം.

വ്യക്തിപരമായി ഉപയോഗിക്കാത്തതോ പരീക്ഷിച്ചുനോക്കാത്തതോ ആയ ഉൽപ്പന്നത്തിനോ സേവനത്തിനോ സെലിബ്രിറ്റികൾ പ്രചാരണം നൽകരുതെന്നാണ് മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പ്രധാനം. പരസ്യത്തിലെ അവകാശവാദങ്ങൾ സാധൂകരിക്കാൻ പരസ്യം നൽകുന്ന കമ്പനിക്ക് സാധിക്കുമെന്ന് സെലിബ്രിറ്റികൾ ഉറപ്പുവരുത്തണം. പ്രതിഫലംവാങ്ങി ചെയ്യുന്നതാണെങ്കിൽ അക്കാര്യം പരസ്യത്തിൽ വ്യക്തമാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്. ഉള്ളടക്കം ഏത് ഭാഷയിലാണോ അതേ ഭാഷയിൽ ആയിരിക്കണം അറിയിപ്പുകളെന്നും ഹാഷ്ടാഗുകൾ ലിങ്കുകൾ എന്നിവയ്ക്കിടയിൽ ഒളിപ്പിച്ചുകടത്തരുതെന്നും ഉപഭോക്തൃമന്ത്രാലയം ഓർമപ്പെടുത്തുന്നു. ഏതെങ്കിലും പഠനം അടിസ്ഥാനമാക്കിയാണ് പരസ്യമെങ്കിൽ അതിന്റെ സ്രോതസ്, പഠനം നടന്ന തീയതി എന്നിവയും വ്യക്തമാക്കണം. അവകാശപ്പെടുന്ന കാര്യങ്ങൾ സത്യമാണെന്ന ഉൽപ്പന്ന ഉടമയുടെ ഉറപ്പും പരസ്യത്തിൽ ഉണ്ടായിരിക്കണം. ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നടപടികളിലൂടെ ഉപഭോക്തൃമന്ത്രാലയം ലക്ഷ്യമിടുന്നത്.


മാർഗനിർദേശങ്ങൾ ലംഘിച്ചാൽ ഉൽപ്പാദകരെയും പരസ്യമോഡലിനെയും കാത്തിരിക്കുന്നത് കനത്ത പിഴയും വിലക്കുമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്താം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. ലംഘനം നടത്തിയ വ്യക്തിയെ ബ്രാൻഡ് പ്രമോഷനുകളിൽ നിന്ന് മൂന്നുവർഷം വരെ വിലക്കാനും വ്യവസ്ഥയുണ്ട്. സെലിബ്രിറ്റികൾ, സോഷ്യൽമീഡിയ താരങ്ങൾ എന്നിവർക്കു പുറമേ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കമുള്ള വെർച്വൽ ഇൻഫ്ളുവൻസേഴ്‌സിനും ബാധകമാകുന്നതാണ് മാർഗരേഖ.


യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സെലിബ്രിറ്റികളും സോഷ്യൽമീഡിയ താരങ്ങളും പ്രതിഫലം പറ്റിയാണ് ഉൽപ്പന്നങ്ങൾക്ക് പ്രചാരണം നൽകുന്നതെങ്കിൽ അക്കാര്യം കാഴ്ചക്കാരെ കൃത്യമായി ബോധ്യപ്പെടുത്തണം. കുതിരകളെന്നു തോന്നിക്കുന്ന കഴുതകളെപ്പോലെയാണ് പുതിയകാലത്തെ മിക്ക പരസ്യങ്ങളുടെയും കെട്ടിയെഴുന്നള്ളിപ്പ്. പരസ്യമാണോ വാർത്തയാണോ എന്ന് അന്തംവിടുകയല്ലാതെ സാധാരണക്കാരന് ഒരു നിർവാഹവുമില്ല.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ യോഗഗുരു ബാബാ രാംദേവിന്റെ അഞ്ച് പതഞ്ജലി ഉൽപ്പന്നങ്ങൾ ഉത്തരാഖണ്ഡിലെ ആരോഗ്യനിയന്ത്രണ അതോറിറ്റി നിരോധിച്ചത് മാസങ്ങൾക്കു മുമ്പാണ്. രക്തസമ്മർദം, പ്രമേഹം, ഗോയിറ്റർ, ഗ്ലോക്കോമ, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയുടെ ചികിത്സക്കായി നിർമിക്കുന്ന ബി.പി ഗ്രിറ്റ്, മധുഗ്രിറ്റ്, തൈഗ്രിറ്റ്, ലിപിഡം, ഐഗ്രിറ്റ് ഗോൾഡ് എന്നിവയുടെ ഉൽപ്പാദനം നിർത്താനാണ് അതോറിറ്റി ഉത്തരവിട്ടത്. എന്നാൽ നിരോധനത്തിനു തൊട്ടുപിന്നാലെ രാജ്യത്തെ വനിതാസ്വയംസഹായ സംഘങ്ങളെ പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഡീലർമാരാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. വ്യാജ ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ മാർഗരേഖ കൊണ്ടുവരുമ്പോൾ തന്നെയാണ് വനിതാസംഘങ്ങൾ വഴി നിരോധിത ആയുർവേദ ഉൽപ്പന്നങ്ങളടക്കം വിൽക്കാൻ ദേശീയ ഗ്രാമവികസന മന്ത്രാലയം പതഞ്ജലിയുമായി കരാർ ഒപ്പിട്ടത് എന്നോർക്കണം. വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകളിലൂടെ സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ശക്തികൂട്ടുന്ന ബാബാ രാംദേവിന് ഒത്താശ ചെയ്യുന്ന ആർ.എസ്.എസ് നിലപാടുതന്നെയാണ് ഈ കരാറിനു പിന്നിലെന്നത് വ്യക്തം.


സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 62 ശതമാനം വർധനയുണ്ടായതായി അഡ്വർടൈസിങ് സ്റ്റാൻഡേഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ക്രിപ്‌റ്റോ കറൻസി, ഓൺലൈൻ ചൂതാട്ടം എന്നിവ സംബന്ധിച്ച പരസ്യങ്ങളാണ് ഇവയിലേറെയും.


കോടികൾ വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് തെലുങ്ക് താരം അല്ലു അർജുൻ പിൻമാറിയ വാർത്ത ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് വൻതുകയുടെ പരസ്യം അല്ലു അർജുൻ വേണ്ടെന്നുവച്ചത്. താൻ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരമായ, അക്രമാസക്തിയിലേക്കു നയിക്കുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം ഉപയോഗിക്കാൻ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അല്ലു വ്യക്തമാക്കുകയുണ്ടായി. ഈയൊരു ചങ്കറപ്പും സാമൂഹിക ഉത്തരവാദിത്വവും തന്നെയാണ്, ഒരു ഗ്യാരണ്ടിയുമില്ലാത്ത ഉൽപ്പന്നങ്ങളുടെ മോഡലാകാൻ ഒരുമ്പെട്ടിറങ്ങുന്ന സെലിബ്രിറ്റികളിൽനിന്ന് രാജ്യത്തെ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago