HOME
DETAILS

പൂങ്ങോട് നാലു കൊവിഡ് മരണം: അതീവ ജാഗ്രത; ഞെട്ടല്‍മാറാതെ ഗ്രാമം

  
backup
May 08 2021 | 10:05 AM

covid-death-issue-poongode-at-malappuram-2021

കാളികാവ്: മലപ്പുറം ജില്ലയിലെ കാളികാവ് ഗ്രാമപഞ്ചായത്തിലെ പൂങ്ങോട് ഗ്രാമത്തില്‍ രണ്ടാഴ്ചക്കിടെ നാലു കൊവിഡ് മരണം. തുടര്‍ച്ചയായുള്ള മരണത്തില്‍ പ്രദേശം അതീവ ജാഗ്രതയിലാണ്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും കര്‍മനിരതരാണെങ്കിലും തുടരെയുണ്ടായ മരണങ്ങളുടെ ഞെട്ടലിലാണ് പ്രദേശം.
ഇതിനുപുറമേ പ്രദേശത്തുനിന്നുള്ള നിരവധിപേര്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു യുവാവ് മരിച്ചത്. തൊട്ടുമുമ്പ് രണ്ടുപേരും മരിച്ചിരുന്നു. ഒരാള്‍ ബസ് കണ്ടക്ടറും ഒരാള്‍ മദ്രസാ അധ്യാപകനുമായിരുന്നു. മരണപ്പെട്ടവരെല്ലാം കുടുംബങ്ങളുടെ അത്താണിയായവരാണെനന്താണ് ബന്ധുക്കളെയും ഉറ്റവരെയും പ്രയാസത്തിലാക്കുന്നത്.
ഇന്ന് ഒരു വീട്ടമ്മകൂടി മരിച്ചതോടെയാണ് മരണ അംഗസംഖ്യ നാലായത്. കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും ന്യൂമോണിയ കൂടിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. ആഴ്ചകളോളം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ കുടുംബത്തില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും എല്ലാവരും സുഖം പ്രാപിച്ചുവെങ്കിലും കുടുംബനാഥന്റെ വിയോഗം കുടുംബത്തെ തളര്‍ത്തി.
ഇന്നു മരിച്ച വീട്ടമ്മയുടെ കുടുംബത്തിലും പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ ചികിത്സയിലാണ്.

ജില്ലയിലെ 55 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ ലോക് ഡൗണിനു മുമ്പുതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മെയ് 14വരെ രണ്ടാഴ്ചക്കാലത്തേക്കായിരുന്നു നിരോധനാജ്ഞ. ടി.പി.ആര്‍ മുപ്പതിനു മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതില്‍ മുന്നിലുണ്ടായിരുന്ന പഞ്ചായത്തായിരുന്നു കാളികാവ്. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും നിരവധിപേര്‍ രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നുണ്ട്. ചില മരണങ്ങളുമുണ്ടായിട്ടുണ്ട്. നേരത്തെ കാലടി എ.ആര്‍.നഗര്‍, എടയൂര്‍, മമ്പാട്, പെരുമ്പടപ്പ്, എടപ്പാള്‍, വാഴക്കാട്, കുറ്റിപ്പുറം, ഇരിമ്പിളിയം, ആതവനാട്, മാറഞ്ചേരി, തേഞ്ഞിപ്പലം, അമരമ്പലം, ചുങ്കത്തറ, തിരൂരങ്ങാടി, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പുറമേയായിരുന്നു പഞ്ചായത്തുകളുടെ എണ്ണം 55 ആക്കി കലക്ടര്‍ ഉത്തരവിറക്കിയത്.
കാളികാവ്, എ.ആര്‍ നഗര്‍, ആലങ്കോട്, അങ്ങാടിപ്പുറം, കരുവാരകുണ്ട്, കൊണ്ടോട്ടി, മഞ്ചേരി, മാറഞ്ചേരി, നന്നം മുക്ക്, നിലമ്പൂര്‍, പൊന്നാനി, തേഞ്ഞിപ്പലം, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലായിരുന്നു ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുണ്ടായിരുന്നത്. എന്നാല്‍ അതിനിടെയാണ് സംസ്ഥാന വ്യാപകമായി അടച്ചിടല്‍ പ്രഖ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago