HOME
DETAILS
MAL
ഡി.ആര്.ഡി.ഒ വികസിപ്പിച്ച കൊവിഡ് മരുന്നിന് അടിയന്തര ഉപയോഗത്തിനായി അനുമതി
backup
May 08 2021 | 10:05 AM
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനായി അനുമതി. കൊവിഡ് വ്യാപനത്തില്‍ മരണം കുത്തനെ വര്‍ധിക്കുന്നതിനിടെയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ മരുന്നിന് അനുമതി നല്‍കിയത്.
ഒരു സാഷേയില്‍ പൊടി രൂപത്തിലാണ് മരുന്ന് വരുന്നത്. ഇത് വെള്ളത്തില്‍ കലക്കി കുടിക്കുകയാണ് വേണ്ടത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാബിലാണ് ഡി.ആര്.ഡി.ഒ മരുന്ന് വികസിപ്പിച്ചെടുത്തത്.
കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് പെട്ടെന്ന് രോഗശമനമുണ്ടാവാന് മരുന്ന് സഹായിക്കുന്നുവെന്ന് ലാബ് പരീക്ഷണത്തില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."