HOME
DETAILS
MAL
വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് നേതാവ് മഹേശ്വരന് നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
March 20 2024 | 10:03 AM
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മഹേശ്വരന് നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരുന്നു.
പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെയാണ് മഹേശ്വരന് നായരുടെ പാര്‍ട്ടി മാറ്റം. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന് നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."