പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കൽ സർക്കാർ ജീവനക്കാരുടെ സംഘടനകൾ രണ്ടുതട്ടിൽ
തിരുവനന്തപുരം
സർക്കാർ ഉദ്യോഗസ്ഥരുടെ പഞ്ചിങ് ശമ്പള സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതിൽ ജീവനക്കാരുടെ സംഘടനകൾ രണ്ടുതട്ടിൽ.
വളരെ മുമ്പുതന്നെ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് എൻ.ജി.ഒ യൂണിയൻ നേതാക്കൾ പറഞ്ഞു.
നീക്കം പ്രായോഗികമല്ലെന്നും സ്വകാര്യ കമ്പനികളെ പോലെ സർക്കാർ മാറരുതെന്നും എൻ.ജി.ഒ അസോസിയേഷൻ വിമർശിച്ചു.
തോന്നുമ്പോൾ കയറിച്ചെന്ന് തോന്നുമ്പോൾ ഇറങ്ങുന്ന പ്രവണതകൾക്ക് തടയിട്ടാണ് സർക്കാർ സർവിസിൽ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത്.
ജോലി സമയം കൃത്യമായി രേഖപ്പെടുത്തി അത് ശമ്പളത്തെയും അവധിയെയും ബാധിക്കുന്ന രീതിയിൽ ക്രമീകരിച്ചാണ് സർക്കാർ ജീവനക്കാർക്കുമേൽ പിടിമുറുക്കിയത്.
ഉദ്യോഗസ്ഥരുടെ സമർപ്പണ ബോധത്തെ കൂടിയാണ് പുതിയ നീക്കങ്ങളിലൂടെ സർക്കാർ ചോദ്യം ചെയ്യുന്നതെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ വിമർശനം.
നിലവിൽ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മറ്റ് ഓഫിസുകളിൽ വകുപ്പ് മേധാവികൾ എത്രയും വേഗം നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."