തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തം ഗുരുതര പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രശ്‌നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ്. ജില്ലാ ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണ്. ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും വേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മാലിന്യം പെട്രോളൊഴിച്ച് കത്തിച്ചതാണ്. തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. എന്തൊരു ഹീനമായ അതിക്രമമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത അപമാനകരമായ കാര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്- വി.ഡി സതീശന്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്ത് അഗ്‌നിബാധയുണ്ടായത്. ഇത്ര ദിവസമായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല. ആശുപത്രികളില്‍ വരെ പുക നിറയുന്ന അവസ്ഥയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണ പരിധിയില്‍ ആരു വന്നാലും പ്രശ്!നമില്ല. കോണ്‍ഗ്രീസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കാമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."