എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് നാളെ, മാര്‍ച്ച് 9 ന് തുടക്കമാകും. രാവിലെ 9:30 ന് പരീക്ഷകള്‍ ആരംഭിക്കും. 4.19 ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പരീക്ഷയെഴുതും.
മാര്‍ച്ച് 29 നാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്. ഈ വര്‍ഷം 4,19,362 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. സ്‌കൂളുകളില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പൂര്‍ത്തിയായിട്ടുണ്ട്. മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും.
ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകള്‍ തീരും. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കിടെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകള്‍ തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."