റൂര്‍ക്കി ധരം സന്‍സദ് പ്രധാന സന്ന്യാസി ഉള്‍പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ഉത്തരാഖണ്ഡ് പൊലിസ്
ന്യൂഡല്‍ഹി: സ്വാമി ദിനേശാനന്ദ് ഉള്‍പ്പെടെയുള്ള റൂര്‍ക്കി ധരം സന്‍സദിലെ പ്രധാന അംഗങ്ങളെ ഉത്തരാഖണ്ഡ് പൊലിസ് കസ്റ്റഡിയിലെടുത്തു. മഹാപഞ്ചായത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്ന ദാദാ ജലാല്‍പൂരിലെ ശിവമന്ദിറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മന്ദാവര്‍ പൊലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
'പൊലിസ് എല്ലാ സ്പീക്കറുകളും മറ്റ് ഉപകരണങ്ങഴും എടുത്തിട്ടുണ്ട്. കൂടാതെ, ഗ്രാമത്തില്‍ കനത്ത പൊലിസ് വിന്യാസമുണ്ട് ' ഒരു പ്രദേശവാസി പറഞ്ഞുതായിദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദു മഹാപഞ്ചായത്ത് അനുവദിക്കാത്തതിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ആനന്ദ് സ്വരൂപ് മഹാരാജിന്റെ ഭീഷണികള്‍ക്കിടയില്‍, റൂര്‍ക്കിയിലെ ദാദാ ജലാല്‍പൂര്‍ വില്ലേജില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ബുധനാഴ്ച റൂര്‍ക്കിയില്‍ നടക്കാനിരുന്ന ഹിന്ദു മഹാപഞ്ചായത്ത് സമയത്ത് 144 വകുപ്പ് ചുമത്തിയാല്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആനന്ദ് സ്വരൂപ് ഭരണകൂടത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഏപ്രില്‍ മൂന്നിന് തലസ്ഥാന നഗരിയില്‍ നടന്ന പരിപാടിക്ക് സമാനമായി ഹിന്ദു മഹാപഞ്ചായത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സുപ്രീം കോടതി സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഗ്രാമത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ വേണ്ടത്ര നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരുകളെ സുപ്രിം കോടതി ചൊവ്വാഴ്ച ശാസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."