വെള്ളമുണ്ട എന്‍.ഐ.എ കേസ്; പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ്; കന്യാകുമാരിക്കും ബാബുവിനും 6 വര്‍ഷം
കൊച്ചി: വെള്ളമുണ്ട എന്‍.ഐ.എ കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവും കന്യാകുമാരിക്കും ബാബുവിനും ആറ് വര്‍ഷം തടവും അനൂപ് മാത്യുവിന് 8 വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് വിധി.
2014 ല്‍ സിവില്‍ പൊലീസ് ഓഫീസറായ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റര്‍ വീടിന്റെ ഭിത്തിയില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. യു.എ.പി.എ നിയമപ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോദസ്ഥര്‍ക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നല്‍കിയതിനായിരുന്നു പ്രമോദിനെതിരെയുള്ള നീക്കം ഉണ്ടായത്.
എട്ടുപ്രതികളുള്ള കേസില്‍ മൂന്നുപേര്‍ പിടിയിലാകാനുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."