സമസ്‌ത ഗ്ലോബൽ പ്രാർത്ഥനാ സംഗമത്തിന് ഉജ്ജ്വല പരിസമാപ്‌തി
ജിദ്ദ: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദേശ രാജ്യങ്ങളിലെ നേതാക്കളെയും പ്രവർത്തകകരേയും പങ്കെടുപ്പിച്ച് നടന്ന ഗ്ലോബൽ പ്രാർത്ഥന സംഗമം സമാപിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞയാഴ്ച്ച അന്തരിച്ച പ്രമുഖ പണ്ഡിതനും ദുബായ് സുന്നി സെന്റർ നേതാവുമായ സയ്യിദ് കോയമ്മ തങ്ങൾ അനുസ്മരണ സംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചു.
സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ആമുഖ പ്രാർത്ഥനക്കും സയ്യിദ് കോയമ്മ തങ്ങൾ അനുസ്മരണ പ്രഭാഷണത്തിനും സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി നേതൃത്വം നൽകി. പ്രമുഖ പ്രഭാഷനും സാമൂഹ്യ സേവകനുമായ ഡോ: സുബൈർ ഹുദവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി.
സമസ്‌ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, വിവിധ രാജ്യങ്ങളെ പ്രധിനിധീകരിച്ച് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ (ബഹ്‌റൈൻ), സയ്യിദ് ശുഹൈബ് തങ്ങൾ (യുഎഇ), ഏ.വി. അബൂബക്കർ അൽ-ഖാസിമി (ഖത്തർ), അബ്ദുറഹ്മാൻ മൗലവി അറക്കൽ (സഊദി), അബ്ദുൽ ഗഫൂർ ഫൈസി (കുവൈത്ത്), ഇസ്‌ഹാഖ് ഹുദവി (തുർക്കി) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. റാഫി ഹുദവി അവതാരകനായിരുന്നു.
ഷാഹുൽ ഹമീദ് ഫൈസി ഒളവട്ടൂർ, കേരള ഇസ്ലാമിക് ക്ലാസ് റൂം സാരഥി ഉസ്മാൻ എടത്തിൽ ജിദ്ദ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലൈവ് പരിപാടിക്ക് ടെക്‌നിക്കൽ സഹായങ്ങൾ നൽകിയത്.
ഗ്ലോബൽ സമസ്ത കോർഡിനേറ്റർ ഡോ: അബ്ദുറഹ്‌മാൻ മൗലവി ഒളവട്ടൂർ സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."