ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
രോഗികളെയെല്ലാം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മറ്റു വാര്‍ഡുകളിലേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി. രോഗികളെയും മറ്റും ഉടനടി മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടോ സിലിണ്ടറിലെ വാതക ചോര്‍ച്ചയോ ആവാം കാരണമെന്ന് കരുതപ്പെടുന്നു. ആരോഗ്യമന്ത്രി എം. സുബ്രമണ്യന്‍, വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.
ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കില്‍ താഴത്തെ നിലയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യുനിറ്റിന് സമീപം ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റു ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ സാധന സാമഗ്രികള്‍ കത്തി നശിച്ചു.
പൊലിസും അഗ്‌നിശമന യുനിറ്റുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കെട്ടിടത്തിനകത്ത് കരിമ്പുക പടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിക്കുന്നുണ്ട്.
Tamil Nadu | Fire breaks out at Chennai’s Rajiv Gandhi Government Hospital. Several fire tenders reach the spot. Further details awaited pic.twitter.com/dgGhTQvj84
— ANI (@ANI) April 27, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."