കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്താനായില്ല; മയക്കുവെടി വെക്കും; പ്രദേശത്ത് നിരോധനാജ്ഞ
കോതമംഗലം: കോട്ടപ്പടിയില്‍ ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വെക്കാനാണ് തീരുമാനമെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ശേഷം വെടിവെക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തിലെ ഒന്നുമുതല്‍ നാലുവരെ വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥലമുടമയുടെ എതിര്‍പ്പുമൂലം രക്ഷാപ്രവര്‍ത്തനത്തിനായി മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറിനടുത്തെത്തിക്കാനായില്ല. കൃഷി നശിക്കുമെന്നും ഭീമമായ നഷ്ടപരിഹാരം വേണമെന്നുമുള്ള നിലപാടിലാണ് സ്ഥലമുടമ. മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയാണ്. ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റില്‍ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. കഴിഞ്ഞ 11 മണിക്കൂറായി ആന കിണറ്റില്‍ തുടരുകയാണ്. കിണറിന്റെ തിട്ട ഇടിച്ചിട്ടു
ആന കരയ്ക്ക് കയറാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."