HOME
DETAILS

രാജസ്ഥാൻ പെൻഷൻ നയം അഭികാമ്യമോ?

  
backup
April 28 2022 | 04:04 AM

856345623-2

ഗിരീഷ് കെ. നായർ


സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിപ്പോകാനാണ് രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യമെങ്ങും പിന്തുടരുന്ന പ്രാതിനിധ്യ പെൻഷൻ പദ്ധതിക്കെതിരാണ് ഈ തീരുമാനം. ഡിഫൈൻഡ് പെൻഷൻ ബെനിഫിറ്റ് സ്‌കീമിൽ(ഡി.പി.ബി.എസ്) പെൻഷൻ ഉറപ്പുവരുത്താനാണ് തീരുമാനിച്ചതെന്ന് രാജസ്ഥാൻ സർക്കാർ രാജ്യമെങ്ങും പ്രാദേശിക പത്രങ്ങളിൽ പോലും നൽകിയ പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. ആഗോളതലത്തിൽ ഡി.പി.ബി.എസ് പദ്ധതി പ്രതിസന്ധിയിലായിരിക്കെ പുതിയ തലമുറയുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതാണ് ഇൗ തീരുമാനം.നിലവിൽ ബംഗാൾ സർക്കാർ മാത്രമാണ് പഴയ പെൻഷൻ പദ്ധതി തുടരുന്നത്.
എന്നാൽ, ജോലി ചെയ്യുന്ന യുവതയുടെ ചെലവിൽ പെൻഷനായവരെ തീറ്റിപ്പോറ്റുന്ന കാലത്തേക്കുള്ള തിരിച്ചുപോക്കാവുമിതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. നല്ല ഭക്ഷണവും ചികിത്സയും നേടാനുള്ള സാഹചര്യമുള്ളതിനാൽ പെൻഷനറുടെ ജീവിത കാലയളവ് കൂടുന്നതിനനുസരിച്ച് ചെറുപ്പക്കാർക്ക് ബാധ്യതയും കൂടുന്ന കാലമാണ് വരാൻ പോകുന്നത്. ജോലി ചെയ്യുന്ന കാലത്ത് ചെറിയ തുകപോലും നീക്കിവയ്‌ക്കേണ്ടതില്ലാത്ത പെൻഷനറെയാണ് ജോലിക്കാരായ യുവത പോറ്റേണ്ടിവരുന്നത്.
ഇത് ഒരു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്ന് വാദം ഉയർന്നുകഴിഞ്ഞു. പ്രാതിനിധ്യ പെൻഷൻ തുടർന്നുവരുന്ന പല സംസ്ഥാനങ്ങളും രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിന് കൈയടിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സാമ്പത്തിക വിദഗ്ധർ പറയുന്നത് ഈ മടങ്ങിപ്പോക്ക് സാമ്പത്തിക ദുരവസ്ഥ സൃഷ്ടിക്കുമെന്നാണ്. ഇത് പരിഷ്‌കാരങ്ങൾക്കെതിരും പിന്തിരിപ്പനാണെന്നും അവർ ചൂണ്ടിക്കാട്ടുമ്പോൾ ഈ പദ്ധതികൾ രണ്ടും എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ തെരഞ്ഞെടുപ്പ് തന്ത്രമായി ഈ വിഷയം അവതരിപ്പിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.


പഴയ പെൻഷൻ പദ്ധതി ന്യായരഹിതമായതാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രാതിനിധ്യ പെൻഷൻ പദ്ധതി പ്രാബല്യത്തിലായതുതന്നെ. ക്രമാതീതവും പൊരുത്തപ്പെടാത്തതുമായ ആനുകൂല്യങ്ങൾ ചിലർക്ക് ലഭിച്ചപ്പോൾ മറ്റു ചിലർക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെവരുമ്പോൾ ഫലത്തിൽ രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം ക്രമരഹിതമായി ആനുകൂല്യങ്ങൾ നൽകുന്ന കാലത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് പറയേണ്ടിവരും.


2004 ആയപ്പോഴേക്കും രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ നല്ലൊരു പങ്ക് (ഏതാണ്ട് 60 ശതമാനത്തോളം) പെൻഷൻ വാങ്ങുന്നവർക്കായി നീക്കിവയ്‌ക്കേണ്ട ഗതികേട് വന്നിരുന്നു. അങ്ങനെയാണ് അസന്തുലിത പെൻഷൻ ബാധ്യതകൾ പഠിക്കാനായി പ്രോജക്ട് ഓൾഡ് ഏജ് ആൻഡ് ഇൻകം സെക്യൂരിറ്റി (ഒ.എ.എസ്.ഐ.എസ്) എന്ന പേരിൽ വിദഗ്ധ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. സുരേന്ദ്ര ദാവെയുടെ നേതൃത്വത്തിലുള്ള ഈ പാനലാണ് പുതിയ പെൻഷൻ പദ്ധതി (എൻ.പി.എസ്) അവതരിപ്പിച്ചത്. 1999ൽ ആണ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന് റിപ്പോർട്ട് ലഭിച്ചത്. സമ്പാദ്യശീലം വളർത്തി സ്വയം സഹായമെന്ന ആശയത്തിലൂന്നിയായിരുന്നു പദ്ധതി. പെൻഷൻകാർക്ക് ആജീവനാന്തം പൊതുഖജനാവിന്റെ വ്യയം തടഞ്ഞ് കോർപസ് ഫണ്ടിലൂടെ പെൻഷൻ നൽകുകയായിരുന്നു ലക്ഷ്യം. തുടർന്ന് 2004 ജനുവരി ഒന്നു മുതൽ സർവിസിൽ കയറിയ സർക്കാർ ജീവനക്കാർക്കെല്ലാം എൻ.പി.എസ് ബാധകമാക്കി. അടുത്തിടെ കോർപസ് ഫണ്ടിലേക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതം 14 ശതമാനമാക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കു പുറമേ ഇന്ന് നല്ലൊരു ഉദ്യോഗസ്ഥ വിഭാഗം ഈ പദ്ധതിയിൽ അംഗങ്ങളാണ്. 2009 മെയ് ഒന്നു മുതൽ അസംഘടിത തൊഴിലാളികൾക്കുപോലും അവരുടെ താൽപര്യപ്രകാരം പദ്ധതിയിൽ അംഗത്വം ലഭിക്കും.
2022 ജനുവരി 31ലെ കണക്കനുസരിച്ച് എൻ.പി.എസ് ട്രസ്റ്റിന്റെ മൂലധനം 6.85 ലക്ഷം കോടി രൂപയാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സഹകരണ മേഖല, അസംഘടിത തൊഴിൽ മേഖലയിലുൾപ്പെടെയുള്ളവർ ഇതിൽ അംഗങ്ങളുമാണ്. തൊഴിലാളിയും മുതലാളിയും ഒരുപോലെ തുക നിക്ഷേപിക്കുകയും തൊഴിലാളിക്ക് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ)യിൽ വ്യക്തിഗത അക്കൗണ്ടുമുണ്ട്. അവരവരുടെ വരവിനനുസൃതമായി മൂന്നുതരം നിക്ഷേപ പദ്ധതികളിലൊന്നിൽ ചേരാം.
പഴയ പെൻഷൻ പദ്ധതിയിൽ രണ്ട് സ്‌കീമുകളാണ് ഉണ്ടായിരുന്നത്. സർക്കാർ ജീവനക്കാർക്കും യൂനിവേഴ്‌സിറ്റി പോലെ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സർക്കാർ പെൻഷൻ നൽകുന്നതായിരുന്നു അതിലൊന്ന്. ഇതനുസരിച്ച് അവസാനം ലഭിച്ച ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും. കൂടാതെ വിലസൂചിക അനുസരിച്ച് ഡി.എ മാറും. പ്രോവിഡന്റ് ഫണ്ടിന്റെ പെൻഷൻ ആണ് മറ്റൊന്ന്. 20 തൊഴിലാളികളിൽ അധികമുള്ള എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ നിർബന്ധമായും വരേണ്ടതുണ്ടായിരുന്നു.
എൻ.പി.എസ് നിലവിൽ വന്നതോടെ പെൻഷൻകാർക്കായി ഖജനാവിന് മാറ്റിവയ്‌ക്കേണ്ട ഭീമമായ തുക കുറയ്ക്കാനായി എന്നതാണ് പ്രധാന നേട്ടം. എന്നാൽ വീണ്ടും പഴയതിലേക്ക് മടങ്ങുകയെന്നു പറയുമ്പോൾ ധനവ്യയം പ്രശ്‌നമാകും. സർക്കാരിന് കൂടുതൽ പണം കണ്ടെത്തേണ്ടതായും നിക്ഷേപങ്ങൾ നിർത്തലാക്കി കടമെടുക്കേണ്ടതായും വരും. സർക്കാർ പെൻഷൻകാർക്ക് അപ്പുറം അസംഘടിതരും പാവപ്പെട്ടവരുമായ തൊഴിലാളികൾക്ക് നൽകിയിരുന്ന പെൻഷൻ ആനുകൂല്യം തടസപ്പെടും. ഇത് അസന്തുലിതാവസ്ഥ കൂട്ടും.
രാജസ്ഥാനെ പ്രേരിപ്പിക്കുന്നത്


പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകാൻ രാജസ്ഥാനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അടുത്ത വർഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ്. പണം മാറ്റിവയ്ക്കാതെ പെൻഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വോട്ടർമാർ വീഴും. ജയം നേടാമെങ്കിലും ബാധ്യതയാവും ഭാവിയിൽ നേരിടേണ്ടിവരിക.
നിലവിൽ രാജസ്ഥാന് പഴയ പെൻഷൻ പദ്ധതിലും പുതിയ പദ്ധതിയിലും അഞ്ചര ലക്ഷം പേർ വീതമുണ്ട്. രണ്ടിനും പണം മാറ്റിവയ്ക്കണം. പുതിയ റിക്രൂട്ട്‌മെന്റ് പ്രതിവർഷം 30000 എന്ന തോതിൽ കൂടുന്നു. ഇവർക്ക് പെൻഷൻ വിഹിതം മാറ്റിവയ്ക്കണം. ഇതിനു പകരം താൽക്കാലിക മുട്ടുശാന്തിയാണ് സംസ്ഥാനം കാണുന്ന പഴയ സ്‌കീം. എന്നാൽ, ആനുപാതികമായി ഉയരുന്ന പെൻഷൻകാരെ സർക്കാർ കാണുന്നതേയില്ല. ഇപ്പോൾ 23000 കോടി പെൻഷൽ വിതരണം ചെയ്തപ്പോൾ 29000 കോടിയാണ് പെൻഷൻ വിഹിതമായി അടച്ചത്. ഇത് കുറച്ച് ലാഭം ഉണ്ടാക്കാമെന്നാണ് സർക്കാർ കരുതുന്നത്. പഴയ പെൻഷൻ സ്‌കീമിന്റെ പ്രത്യേകതയാണ് ആശ്രിത നിയമനം. അത് പുതിയ സ്‌കീമിലില്ലെന്ന പച്ചിലയാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. ഇൻഷുറൻസോ കുടുംബ പെൻഷനോ വഴി ഇത് മറികടക്കാമെന്നത് സർക്കാർ ബോധപൂർവം മറച്ചുവയ്ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago