HOME
DETAILS

സിൽവർലൈൻ സംവാദം പ്രഹസനമാകരുത്‌

  
backup
April 28 2022 | 04:04 AM

48652456132-2-2022


സംസ്ഥാനത്തെ ക്രമസമാധാനനില തകരും വിധമുള്ള തലത്തിലേക്ക് സിൽവർലൈൻവിരുദ്ധ സമരക്കാരും അനുകൂലികളും തമ്മിൽ സംഘർഷം വളരുന്നത് ഒരിക്കലും അഭിലഷണീയമല്ല. പൊലിസും അക്രമത്തിനൊപ്പം ചേരുമ്പോൾ അവസ്ഥ കൂടുതൽ വഷളാവുകയേ ഉള്ളൂ. വികസനത്തിലേക്കുള്ള കുതിച്ചുചാട്ടമായിരിക്കും സിൽവർലൈൻ നടപ്പായാൽ സംഭവിക്കുകയെന്ന് സർക്കാരും അങ്ങനെയല്ല, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്താൽ ജനജീവിതം തന്നെ താളം തെറ്റുമെന്നും കേരളം വിഭജിക്കപ്പെടുമെന്നും പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരും വിദഗ്ധരും അഭിപ്രായപ്പെടുമ്പോൾ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിന്റേയും കൂടി അടിസ്ഥാനത്തിലാണല്ലോ സിൽവർലൈൻ സംബന്ധിച്ച ഇന്നത്തെ സംവാദം നടത്താൻ തീരുമാനിച്ചത്.


സംവാദത്തിന് തയാറായ സർക്കാരിന്റെ നടപടി സ്വാഗതാർഹമായ ചുവടുവയ്പ് എന്ന ധാരണ പൊതുസമൂഹത്തിലുണ്ടാക്കുകയും ചെയ്തിരുന്നു. സംവാദത്തിന് സർക്കാർ തയാറായതോടെ പദ്ധതിയെ എതിർക്കുന്നവർ പോലും മയപ്പെട്ടതായിരുന്നു. എന്നാലിപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് സർക്കാരല്ല കെ റെയിൽ ആണ് സംവാദം നടത്തുന്നതെന്നാണ്. പദ്ധതിയെ തുടക്കം മുതൽ എതിർത്തുപോന്നിരുന്ന അലോക് വർമയും ജോസഫ് സി. മാത്യുവും ആർ.വി.ജി മേനോനും പദ്ധതി അനുകൂലികളും തമ്മിലുള്ള സംവാദമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പദ്ധതിയെ എതിർക്കുന്നവരിൽ ആർ.വി.ജി മേനോൻ ഒഴികെയുള്ളവർ സംവാദത്തിൽ പങ്കെടുക്കുന്നില്ല.


സിൽവർലൈൻ പദ്ധതിയിൽ നിക്ഷിപ്ത താൽപര്യങ്ങളൊന്നുമില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് സർക്കാർ ഇതിലൂടെ നഷ്ടപ്പെടുത്തുന്നത്. ജോസഫ് സി. മാത്യുവിനെ ആദ്യം തന്നെ ഒഴിവാക്കിക്കൊണ്ടാണ് സർക്കാർ സംവാദത്തിലെ പക്ഷപാത സമീപനം പുറത്തെടുത്തത്. സംവാദത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുകയായിരുന്നു ഇതിലൂടെ സർക്കാർ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഐ.ടി ഉപദേശകൻ മാത്രമായിരുന്നില്ല ജോസഫ് സി. മാത്യു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയോപദേശകൻ കൂടിയായിരുന്നുഅദ്ദേഹം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പാർട്ടി സെക്രട്ടറിയായിരുന്നു. സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായിത്തുടരുന്ന ഒരു കാലവും കൂടിയായിരുന്നു അത്. സർക്കാരും പാർട്ടിയും നിരന്തരമായ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നുവെന്ന കാര്യവും മറക്കാറായിട്ടില്ല. അതിനാൽ തന്നെ ജോസഫ് സി. മാത്യു പാർട്ടിയുടെ കണ്ണിലെ കരടായിരുന്നു. പാർട്ടി ഇടപെട്ട് ജോസഫ് സി.മാത്യുവിനെ വി.എസിൻ്റെ ഐ.ടി ഉപദേശകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പിണറായി നേതൃത്വം നൽകുന്ന ഭരണകൂടത്തിനെതിരേയും ഇപ്പോഴത്തെ സി.പി.എം നേതൃത്വത്തിനെതിരേയും നിരന്തരം വിമർശനം നടത്തിപ്പോരുന്ന വ്യക്തിയും കൂടിയാണ് അദ്ദേഹം. ഇതാകാം സംവാദത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുണ്ടായ പ്രധാന കാരണം. പക്ഷേ ഇത്തരമൊരു തീരുമാനത്തിലൂടെ സംവാദത്തിന്റ വിശ്വാസ്യതയാണ് സർക്കാർ ഇല്ലാതാക്കുന്നത്. എതിർക്കുന്നവരെയും അനുകൂലിക്കുന്നവരെയും മുഖാമുഖമിരുത്തി നടത്തുമെന്ന്‌ പറഞ്ഞ പരിപാടിയിൽനിന്ന് ജോസഫ് സി. മാത്യുവെന്ന രാഷ്ട്രീയ എതിരാളിയെ ഒഴിവാക്കിയതിലൂടെ സംവാദം പ്രഹസനമാക്കുകയാണ് സർക്കാർ എന്ന സന്ദേശമാണ് പുറത്തേക്ക് പോകുന്നത്.


പൊതുസമൂഹത്തിൽ നിന്ന് ഒളിയ്ക്കാനും മറച്ചുപിടിക്കാനും ഒന്നുമില്ലെങ്കിൽ ജോസഫ് സി. മാത്യുവിനെ സർക്കാർ എന്തിന് അകറ്റി നിർത്തണം. അദ്ദേഹം ഉയർത്തുന്ന എതിർവാദങ്ങളുടെ മുനയൊടിച്ച് യാഥാർഥ്യം എന്താണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നില്ലേ സർക്കാർ ചെയ്യേണ്ടിയിരുന്നത്. പദ്ധതിയെ അനുകൂലിക്കുന്ന റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് കുമാർ ജെയിൻ, സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ. കുഞ്ചെറിയ പി. ഐസക്ക്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ എന്നീ പ്രഗത്ഭർ മറുവശത്ത് അതിനായി അണിനിരക്കുമ്പോൾ ജോസഫ് സി. മാത്യുവിനെ എന്തിന് ഭയപ്പെടണം?
പിന്നാലെ, അലോക് വർമയും ജോസഫ് സി. മാത്യുവിന് പകരമായി നിയമിതനായ ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതോടെ സംവാദം തന്നെ അർഥരഹിതമായി തീർന്നിരിക്കുകയാണ്. പദ്ധതിയെഎതിർക്കുന്നവരുടെ പാനലിൽ ആർ.വി.ജി മേനോൻ മാത്രമാണിപ്പോഴുള്ളത്. തനിക്ക് പറയാനുള്ളത് ഏത് വേദിയിലാണെങ്കിലും തുറന്നുപറയുമെന്ന നിലപാടുമായാണ് അദ്ദേഹം സംവാദത്തിന് തയാറാകുന്നതും. സർക്കാരാണ് ക്ഷണിച്ചതെന്ന ധാരണയാലാണ് താൻ മുന്നോട്ടുവന്നതെന്നും എന്നാൽപദ്ധതി നടത്തിപ്പുകാരായ കെ റെയിൽ ആണ് സംവാദത്തിന് ക്ഷണിച്ചതെന്നതിനാൽ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞാണ് ശ്രീധർ രാധാകൃഷണൻ ഒഴിഞ്ഞത്. പദ്ധതിക്ക് വേണ്ടി തുടക്കത്തിൽ സാധ്യതാ പഠനം നടത്തിയ വ്യക്തിയായിരുന്നു റെയിൽവേ മുൻ ചീഫ് എൻജിനീയർ കൂടിയായ അലോക് വർമ. സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതിയാണെന്നും പ്രായോഗികമല്ലെന്നും ആദ്യം റിപ്പോർട്ട് എഴുതിയ വ്യക്തിയാണദ്ദേഹം.


അഞ്ചുവർഷംകൊണ്ട് തീരുന്ന പദ്ധതിയാണെന്നും 64,000 കോടി കൊണ്ട് പണി പൂർത്തിയാകുമെന്നും സർക്കാരും കെ റെയിലും പറയുമ്പോൾ അത് തെറ്റാണെന്നും 95,000 കോടി വേണ്ടി വരുമെന്നും അഞ്ചു വർഷംകൊണ്ട് തീരുകയില്ലെന്നും വിദഗ്ധരും പറയുന്നു. സിൽവർ ലൈനിനായി 10 അടി ഉയരത്തിൽ വൻമതിൽ ഉയരുമ്പോൾ ജനതയുടെ സ്വാഭാവിക സഞ്ചാരത്തെയാണ് അത് ഇല്ലാതാക്കുക. മതിൽ ഉയരുന്നതോടെ കേരളം വിഭജിക്കപ്പെടും. ഇരുവശത്തുമുള്ള ജനങ്ങൾക്ക് ബന്ധപ്പെടാൻ പ്രായോഗിക നിർദേശങ്ങളൊന്നും പദ്ധതിയിൽ ഇല്ല.


സിൽവർ ലൈൻ കടന്നുപോകുന്ന 391 കിലോമീറ്ററിൽ 140 കിലോമീറ്ററും പാടമാണ്. ഈ ചതുപ്പ് നിലം എങ്ങനെ പ്രയോജനപ്പെടുത്തും. വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം ഒഴിഞ്ഞുപോകാനുള്ള വഴിയാണ് മതിലിലൂടെ തടയപ്പെടുന്നത്. ഇതെങ്ങനെ പരിഹരിക്കും, വീടും ഭൂമിയും നഷ്ടപ്പെടുന്നവർ എവിടെപ്പോകും തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി ഇതുവരെ സർക്കാരിന്റെയോ കെ റെയിലിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പദ്ധതിയെ അനുകൂലിക്കുന്ന ഭൂരിഭാഗം പേരെ വച്ചു മാത്രം ഇന്ന് നടത്തുവാൻ ഉദ്ദേശിക്കുന്ന സംവാദത്തിന് പകരം പദ്ധതിയെ എതിർക്കുന്നവരെ തുല്യമായ രീതിയിൽ ഉൾപ്പെടുത്തി പൊതുസമൂഹത്തിന്റെ വിശ്വാസം ആർജിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ മാത്രമേ സംവാദം സാർഥകമാകുകയുള്ളൂ. അല്ലാത്തപക്ഷം അത് പ്രഹസന നാടകമായി കലാശിക്കുകയേയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago