HOME
DETAILS
MAL
രാഷ്ട്രീയം ഉപേക്ഷിക്കില്ല: ജെയിംസ് മാത്യു
backup
April 28 2022 | 04:04 AM
സ്വന്തം ലേഖകൻ
കണ്ണൂർ
സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന വാർത്ത നിഷേധിച്ച് സി.പി.എം നേതാവ് ജെയിംസ് മാത്യു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും പാർട്ടി അനുമതിയോടെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുമെന്നും ജെയിംസ് മാത്യു പറഞ്ഞു.
രാഷ്ട്രീയം വിടുന്നെന്ന വാർത്ത തെറ്റാണെന്നും രാഷ്ട്രീയത്തിൽ കുറേക്കൂടി സജീവമാകാൻ പോകുകയാണെന്നും മുൻ എം.എൽ.എ കൂടിയായ ജെയിംസ് മാത്യു പറഞ്ഞു.
സംഘടനാ ചുമതലകളിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വിരമിക്കാൻ അനുമതി വേണം. ഒരുപാട് കഴിവുള്ളവർ പുറത്തുണ്ട്.
അവർക്ക് അവസരം നൽകണമെന്നും ജെയിംസ് മാത്യു പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഇത്തവണ ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.എസ്.എഫ്.ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു സംഘടനാരംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."