മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ.ജെ.യു)
കായംകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കൊവിഡ് ഭടന്മാരായി കണക്കാക്കി സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക തുടങ്ങി തെലുങ്കാന, മദ്ധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, ഒറീസ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ കേരള സര്‍ക്കാര്‍ മാതൃകയാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ജോലി ചെയ്തിട്ടും മാദ്ധ്യമ പ്രവര്‍ത്തകരും കൊവിഡിന്റെ പിടിയില്പ്പെടുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസം മാത്രം രാജ്യത്ത് 52 മാദ്ധ്യമ പ്രവര്‍ത്തകരാണ് മരണപ്പെട്ടത്. ഈ പട്ടികയില്‍ ഒടുവിലത്തേതാണ് ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ട 'മാതൃഭൂമി ന്യൂസ്' കൊച്ചി ബ്യൂറോയിലെ സീനിയര്‍ ചിഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ്. കൊവിഡ് വാക്സിന് നല്കുന്നതില് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്കിയിരുന്നെങ്കില് ഒരു പക്ഷെ വിപിന്റെ ജീവന് നഷ്ടപ്പെടില്ലായിരുന്നു.
ഈ സാഹചര്യത്തില്‍ വാക്സിനേഷന് നല്കുന്ന കാര്യത്തിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും യൂണിയന് സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."