ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നു
റിയാദ്: ഗൾഫ് കോപറേഷൻ കൗൺസിൽ അംഗരാജ്യങ്ങളിലെ ട്രാഫിക് നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നു. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനം അന്തിമ മിനുക്കുപണികളിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും നിരക്ക് കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, ട്രാഫിക് ഏജൻസികൾക്കിടയിൽ സ്റ്റാൻഡേർഡൈസേഷൻ എന്നിവ നടപ്പിലാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംഗ രാജ്യങ്ങൾ ചർച്ച ചെയ്തു. ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 39-ാമത് യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്
...................................................
ഏകീകൃത ജിസിസി ട്രാഫിക് പിഴ രേഖപ്പെടുത്തൽ, പിഴ അടയ്‌ക്കൽ സംവിധാനം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. മിക്ക അംഗരാജ്യങ്ങളും പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞാൽ, പിഴ അടയ്‌ക്കുന്നതിനുള്ള ഏകീകൃത സംവിധാനം വഴി എല്ലാ ജിസിസി ട്രാഫിക് വിഭാഗങ്ങളെയും ബന്ധിപ്പിക്കും. ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ ഉണ്ടാക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കുന്നതിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല. പുതിയ നീക്കം ട്രാഫിക് നിയമലംഘനങ്ങൾ കുറക്കുകയും ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ നിയമലംഘനം നടത്തുന്ന എല്ലാവരും പിഴ അടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. പിഴ അടക്കാതെ മറ്റൊരു ജിസിസി രാജ്യത്തേക്ക് പോകുന്നതും ഇതോടെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."